വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.
എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?
അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, യാത്രാവിജയം ഇവ കാണുന്നു; കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, സ്വസ്ഥതക്കുറവ്, ധനതടസ്സം ഇവ കാണുന്നു; മേടം മുതല്‍ മീനം വരെ ഇന്ന്
മേടം
അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, യാത്രാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. ആരോഗ്യം മെച്ചപ്പെടാം. ചർച്ചകൾ വിജയിക്കാം. തടസ്സങ്ങൾ മാറിക്കിട്ടാം.
ഇടവം
കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് ഉദരവൈഷമ്യം, പ്രവർത്തനമാന്ദ്യം, യാത്രാതടസ്സം, സ്വസ്ഥതക്കുറവ്, ധനതടസ്സം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾക്ക് സാധ്യത.
മിഥുനം
മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യപരാജയം, അപകടഭീതി, നഷ്ടം, ശരീരക്ഷതം, ശത്രുശല്യം ഇവ കാണുന്നു.
കർക്കടകം
പുണർതം അവസാന കാൽഭാഗം, പൂയം, ആയില്യം കാര്യവിജയം, അംഗീകാരം, യാത്രാവിജയം, സുഹൃദ്സമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ശത്രുക്കൾ പരാജയപ്പെടാം. തടസ്സങ്ങള്‍ മാറിക്കിട്ടാം. പുതിയ വരുമാന സ്രോതസുകൾ തുറന്നു കിട്ടാം.
ചിങ്ങം
മകം, പൂരം, ഉത്രം ആദ്യകാൽഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, അംഗീകാരം, യാത്രാവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ധനതടസ്സം മാറിക്കിട്ടാം. ചർച്ചകൾ വിജയിക്കാം. തടസ്സപ്പെട്ടു കിടന്നിരുന്ന കാര്യങ്ങൾ വിജയിക്കാം. കാണാതിരുന്ന സുഹൃത്തുക്കളെ കണ്ടുമുട്ടാം. നേരത്തെ ശ്രമിച്ച കാര്യങ്ങള്‍ ഇപ്പോൾ വിജയത്തിലെത്താം.
കന്നി
ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ഉദരവൈഷമ്യം, ശരീരസുഖക്കുറവ്, ധനതടസ്സം, ഉത്സാഹക്കുറവ് ഇവ കാണുന്നു.
തുലാം
ചിത്തിര രണ്ടാംപകുതിഭാഗം, ചോതി, വിശാഖം ആദ്യമുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, ശരീരസുഖക്കുറവ്, യാത്രാതടസ്സം, ധനതടസ്സം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു.
വൃശ്ചികം
വിശാഖം അവസാന കാൽഭാഗം, അനിഴം, തൃക്കേട്ട വരെ ജനിച്ചവർക്ക് കാര്യവിജയം, സ്ഥാനലാഭം, അംഗീകാരം, യാത്രാവിജയം ഇവ കാണുന്നു. ആഗ്രങ്ങള്‍ നടക്കാം. ആരോഗ്യം മെച്ചപ്പെടാം. ഉദ്ദേശിച്ച ഫലയോഗം കാണുന്നു.
ധനു
മൂലം, പൂരാടം, ഉത്രാടം ആദ്യ കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യപരാജയം, അഭിമാനക്ഷതം, മനഃപ്രയാസം, കലഹസാധ്യത, ശത്രുശല്യം ഇവ കാണുന്നു.
മകരം
ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം ആദ്യ പകുതി ഭാഗം വരെ ജനിച്ചവർക്ക് കാര്യവിജയം, ഉത്സാഹം, ഇഷ്ടഭക്ഷണസമൃദ്ധി, സുഹൃദ്സമാഗമം, ഉപയോഗസാധനലാഭം, നിയമവിജയം ഇവ കാണുന്നു. ആരോഗ്യം മെച്ചപ്പെടാം. ആഗ്രഹങ്ങൾ നടക്കാം.
കുംഭം
അവിട്ടം രണ്ടാംപകുതിഭാഗം, ചതയം, പൂരുരുട്ടാതി ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക് കാര്യതടസ്സം, അലച്ചിൽ, ചെലവ്, ധനതടസ്സം, ബിസിനസ്സിൽ നഷ്ടം, മേലധികാരിയിൽ നിന്ന് ശകാരം, ശരീരസുഖക്കുറവ് ഇവ കാണുന്നു. സഹപ്രവർത്തകർ ദ്വേഷിക്കാം. വേണ്ടപ്പെട്ടവർ അകലാം.
മീനം
പൂരുരുട്ടാതി അവസാന കാൽഭാഗം, ഉതൃട്ടാതി, രേവതി കാര്യവിജയം, അംഗീകാരം, ബന്ധുസമാഗമം ഇവ കാണുന്നു. ആഗ്രഹങ്ങള്‍ നടക്കാം. തൊഴിലന്വേഷണങ്ങൾ വിജയിക്കാം. പുതിയ സ്ഥാനക്കയറ്റം ലഭിക്കാം. വായ്പാശ്രമങ്ങൾ വിജയിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക