കൊച്ചി: നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതി നടൻ ദിലീപിന്റെ മുൻഭാര്യ മഞ്ജു വാരിയരെ വീണ്ടും വിസ്തരിക്കും.
കേസിന്റെ രഹസ്യവിചാരണ നടപടികൾ ഇന്നലെ തുടങ്ങിയപ്പോൾ ദിലീപ് ഹാജരായി.
ദിലീപിനെതിരെ കേസിലെ തെളിവുനശിപ്പിക്കൽ, സാക്ഷികളെ സ്വാധീനിക്കൽ തുടങ്ങിയ ആരോപണങ്ങൾ ഉന്നയിക്കുന്ന അനുബന്ധ കുറ്റപത്രം ഇന്നലെ കോടതി വായിച്ചു കേൾപ്പിച്ചു. ദിലീപും കേസിൽ പുതുതായി പ്രതിചേർത്ത സുഹൃത്ത് ജി.ശരത്തും കുറ്റങ്ങൾ നിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക