തിരക്കഥാകൃത്തായി എത്തി ഇന്ന് മലയാളസിനിമയിൽ നടനായും ശ്രദ്ധ നേടുകയാണ് ബിബിൻ ജോർജ്.
ഫാഷൻ റാംപിൽ നടന്ന സന്തോഷം പങ്കുവച്ച് നടന് കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. ‘‘കുഞ്ഞിലേ ഞാൻ നടക്കുമോ എന്നായിരുന്നു എന്റെ വീട്ടുകാരുടെ ഭയം. പക്ഷേ ദൈവാനുഗ്രഹത്താൽ ഞാൻ നടന്നു.
നടന്നു നടന്നു റാംപിലും നടന്നു. ഇനിയും ഒരുപാട് ദൂരം നടക്കാനുണ്ട്. ഇതൊരു തുടക്കം മാത്രം.’’ ബിബിൻ കുറിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക