സ്പീക്കർ ആയതിന് ശേഷം സന്ദർശനങ്ങളുടെ തിരക്കിലാണ് എ എൻ ഷംസീർ. സാമൂഹ്യ രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരെയും സ്വന്തം പാർട്ടിയിലെ മുതിർന്നവരെയും ഷംസീർ സന്ദർശിക്കുന്നുണ്ട്.
മുതിർന്ന സിപിഎം നേതാക്കളായ എം എം ലോറൻസിനെയും കെ എൻ രവീന്ദ്ര നാഥിനെയും ഷംസീർ സന്ദർശിച്ചതിന് ശേഷം എഴുതിയ കുറിപ്പ് ഇങ്ങനെ –
” പ്രിയപ്പെട്ട എം.എം.ലോറൻസ് സഖാവിനെയും , കെ.എൻ രവീന്ദ്രനാഥ് സഖാവിനെയും സന്ദർശിച്ചു.
നിരവധിയായ തൊഴിലാളി വർഗ്ഗ പോരാട്ടങ്ങളിലൂടെ, പൊതു പ്രവർത്തന രംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളാണ് ഇവർ രണ്ടു പേരും.
സഖാവ് എം.എം ലോറൻസ്, ഇടതുമുന്നണി കൺവീനറായും പാർലമെൻറ് അംഗമായും പ്രവർത്തിച്ച അനുഭവം പങ്കു വെക്കുകയുണ്ടായി.
കമ്യുണിസ്റ്റ് പാർടി അംഗമായതിന്റെ എഴുപതാം വാർഷികത്തിന്റെ നിറവിലാണ് കെ.എൻ രവീന്ദ്രനാഥ് സഖാവ്. ദീർഘ നാളത്തെ പ്രവർത്തനാ നുഭവങ്ങൾ അദ്ദേഹം എന്നോട് പങ്കുവച്ചു.
ഇവരുടെ വാക്കുകളിൽ നിന്നും ലഭിച്ച ഊർജ്ജം ഏറെ വിലപ്പെട്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക