അബുദാബി: പ്രവാസി മലയാളി യുവാവ് അബുദാബിയിൽ തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് മരിച്ചു. മണ്ണാർക്കാട് തച്ചനാട്ടുകര നാട്ടുകൽ പാറമ്മൽ സ്വദേശി പാറക്കല്ലിൽ അബ്ദുൽറഹ്മാൻ (32) ആണ് മരിച്ചത്. തലച്ചോറിൽ രക്തസ്രാവത്തെ തുടർന്ന് അബുദാബി ഷെയ്ഖ് ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സൗദിയിൽ വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു
പരേതനായ പാറക്കല്ലിൽ മൊയ്തീന്റെയും കലംപറമ്പിൽ കുഞ്ഞാത്തുവിന്റെയും മകനാണ്.
സഹോദരങ്ങൾ: സെയ്തലവി (അബുദാബി) ഹനീഫ (സലാല), മന്‍സൂര്‍ (ദുബായ്) ഷംസുദ്ദീന്, അബ്ദുല്‍ റസാഖ്, ഖദീജ മസ്ഹൂദ്. കബറടക്കം നാട്ടിൽ.
പ്രതികരിക്കാൻ ഇവിടെ എഴുതുക