വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.
എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?
ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ള മേടം രാശിക്കാര്‍ റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ പണം നിക്ഷേപിക്കും. വിദേശത്ത് നിന്നും ശുഭവാര്‍ത്തകള്‍ തേടിയെത്തും. ഏറ്റെടുത്ത ജോലി ഭംഗിയായി ചെയ്തു തീർക്കും.
ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ ഔദ്യോഗികമായി കൂടുതൽ ശക്തമായ സ്ഥാനം ലഭിക്കും. താല്പര്യമുള്ള വിഷയങ്ങൾ പഠിക്കാനായി കൂടുതൽ സമയം ചെലവിടും. മേടം മുതല്‍ മീനം വരെ സമ്പൂര്‍ണ വാരഫലം
മേടം രാശി
ജന്മദിനം മാർച്ച് 22 മുതൽ ഏപ്രിൽ 20 വരെയുള്ളവർ റിയല്‍ എസ്റ്റേറ്റ് മേഖലകളില്‍ പണം നിക്ഷേപിക്കും. വിദേശത്ത് നിന്നും ശുഭവാര്‍ത്തകള്‍ തേടിയെത്തും. ഏറ്റെടുത്ത ജോലി ഭംഗിയായി ചെയ്തു തീർക്കും. ബിസിനസില്‍ കൂടുതൽ കാര്യങ്ങള്‍ ചെയ്യേണ്ടി വരാം. കുടുംബാന്തരീക്ഷം നല്ലത്. ആരോഗ്യനില തൃപ്തികരം. ചെറിയ യാത്രകൾ ആവശ്യമായി വരും. പുണ്യകർമ്മങ്ങൾക്കായി ധാരാളം പണം ചെലവഴിക്കും. ബന്ധുക്കളുമായി ഒത്തുകൂടാൻ ഇടയാകും.
ഇടവം രാശി
ജന്മദിനം ഏപ്രിൽ 21 മുതൽ മേയ് 21 വരെയുള്ളവർ ഔദ്യോഗികമായി കൂടുതൽ ശക്തമായ സ്ഥാനം ലഭിക്കും. താല്പര്യമുള്ള വിഷയങ്ങൾ പഠിക്കാനായി കൂടുതൽ സമയം ചെലവിടും. കുടുംബത്തോടൊപ്പം സൽക്കാരങ്ങളിൽ പങ്കെടുക്കും. ആരോഗ്യനില തൃപ്തികരം. സഹോദര സഹായം പ്രതീക്ഷിക്കാം. കൂടുതൽ വരുമാനം ലഭിക്കും. എതിരാളികൾ നിഷ്പ്രഭരാകും. സുഹൃത്തുമായി അഭിപ്രായഭിന്നത ഉണ്ടാകാം. യാത്രകൾ കൊണ്ട് പ്രതീക്ഷിച്ച നേട്ടം ലഭിക്കില്ല.
മിഥുനം രാശി
ജന്മദിനം മേയ് 22 മുതൽ ജൂൺ 21 വരെയുള്ളവർ പരീക്ഷാ വിജയങ്ങള്‍ സന്തോഷം നല്‍കും. കരിയറിൽ കുടുതൽ തിളങ്ങും. ചില കൂടിക്കാഴ്ചകൾ ബിസിനസിന് ഗുണകരമാകും. കുടുംബാന്തരീക്ഷം നന്നായിരിക്കും. പല അസുഖങ്ങളും മാറി വരാൻ ഇടയുണ്ട്. വരുമാനം വർധിക്കും. കുടുംബജീവിതം സന്തോഷകരമായിരിക്കും. നിയമ പ്രശ്നങ്ങളിൽ അനുകൂലമായ തീരുമാനം പ്രതീക്ഷിക്കാം.
കർക്കടകം രാശി
ജന്മദിനം ജൂൺ 22 മുതൽ ജൂലൈ 23 വരെയുള്ളവർ മാനസികമായി സന്തോഷം നിലനിൽക്കും. വിദേശത്തു നിന്ന് സന്തോഷവാർത്ത എത്തിച്ചേരും. വ്യക്തിത്വം മെച്ചപ്പെടുത്താൻ കഴിയും. ചില കൂടിക്കാഴ്ചകൾ ഗുണപരമായി മാറും. സാമ്പത്തിക നില മെച്ചപ്പെടും. വാഹനത്തിന് അമിത ചെലവ് വരാം. കുടുംബത്തോടൊപ്പം സമയം ചെലവിടാൻ കഴിയും. നിസ്സാര രോഗങ്ങള്‍ക്ക് സാധ്യത. അവിവാഹിതരുടെ വിവാഹം നിശ്ചയിക്കും.
ചിങ്ങം രാശി
ജന്മദിനം ജൂലൈ 24 മുതൽ ഓഗസ്റ്റ് 23 വരെയുള്ളവർ മനസമാധാനം ഉള്ള ആഴ്ചയാണ്. പുതിയ വീട് വാങ്ങാൻ സാധിക്കും. പലതിനും കഠിനമായി പരിശ്രമിച്ചാലും ഫലം കുറവായിരിക്കും.
വിദ്യാർഥികള്‍ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കുക. ദാമ്പത്യബന്ധം ഊഷ്ളമായിരിക്കും. ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യത. പുതിയ സംരംഭങ്ങൾക്ക് സമയം അനുകൂലമല്ല. ഉല്ലാസ യാത്രകൾ നടത്താൻ സാധിക്കും. സാമ്പത്തിക ഞെരുക്കം തുടരും.
കന്നി രാശി
ജന്മദിനം ഓഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 23 വരെയുള്ളവർ പല കാര്യങ്ങൾക്കും അനുകൂലമായ സമയം ആണ്. ഗുണപരമായ പലതും സംഭവിക്കും. ദീര്‍ഘനാളായി നിലനിന്നിരുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും. സാമ്പത്തിക നില മെച്ചപ്പെടും. വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. എതിരാളികളുടെ നീക്കം എപ്പോഴും ശ്രദ്ധിക്കുക. നിസാരകാര്യങ്ങള്‍ക്ക് സുഹൃത്തുമായി വഴക്കുണ്ടാകാം. മക്കള്‍ക്കൊപ്പം സമയം ചെലവിടുക. ബിസിനസ് കാര്യങ്ങള്‍ നന്നായി നടക്കും.
തുലാം രാശി
ജന്മദിനം സെപ്റ്റംബർ 24 മുതൽ ഒക്ടോബർ 23 വരെയുള്ളവർ സാമൂഹികകാര്യങ്ങളില്‍ പങ്കാളിയാകും. പുതിയ മേലുദ്യോഗസ്ഥരെ കാണുന്നത് തൊഴില്‍ മേഖലയില്‍ ഗുണം നല്‍കാം.
കുടുംബ ബന്ധം കൂടുതല്‍ ശക്തമാകും. വാഹനങ്ങളും ഉപകരണങ്ങളും ഉപയോഗിക്കുമ്പോള്‍ കൂടുതൽ ശ്രദ്ധ വേണം. ഏതാനും ദിവസങ്ങളായി തുടര്‍ന്നിരുന്ന തടസങ്ങള്‍ ഒഴിവാകും. പുതിയ പ്രണയം ഉടലെടുക്കും. സ്വർണ്ണാഭരണങ്ങൾ സമ്പാദിക്കാൻ സാധിക്കും.
വൃശ്ചികം രാശി
ജന്മദിനം ഒക്ടോബർ 24 മുതൽ നവംബർ 22 വരെയുള്ളവർ പൊതുവേ സന്തോഷകരമായ വാരമാണിത്. മോശം ബന്ധങ്ങള്‍ പോലും നന്നാക്കിയെടുക്കാൻ സാധിക്കും. മറ്റുള്ളവര്‍ക്ക് പ്രശ്നമാകാതെ പ്രവർത്തിക്കാൻ ശ്രമിക്കുക. ആരോഗ്യനില തൃപ്തികരമാകും.
പുതിയ ബിസിനസ് ആരംഭിക്കാൻ സാധിക്കും. ബന്ധുക്കളുടെ സഹായം ലഭിക്കും. വസ്തു സംബന്ധമായ ഇടപാടുകൾ നീണ്ടുപോകും. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. വരുമാനം മെച്ചപ്പെടും.
ധനു രാശി
ജന്മദിനം നവംബർ 23 മുതൽ ഡിസംബർ 22 വരെയുള്ളവർ നിങ്ങളുടെ പ്രത്യേകമായ കഴിവുകളെ പ്രകടിപ്പിക്കാൻ കഴിയും. വിദ്യാർഥികൾ പരീക്ഷയിൽ വിജയിക്കും. ആത്മീയ ചടങ്ങില്‍ പങ്കെടുക്കും.
ജോലിയില്‍ തടസങ്ങൾ ഒഴിവാകും. പങ്കാളിയുമായി തര്‍ക്കമുണ്ടാകാം. ആരോഗ്യം ശ്രദ്ധിക്കുക. പുതിയ വീട് നിർമ്മാണം ആരംഭിക്കും. പഴയ വാഹനം മാറ്റി പുതിയത് വാങ്ങാൻ സാധ്യത കാണുന്നു. കുടുംബത്തിൽ സന്തോഷം നിലനിൽക്കും.
മകരം രാശി
ജന്മദിനം ഡിസംബർ 23 മുതൽ ജനുവരി 20 വരെയുള്ളവർ പേരും പെരുമയും ലഭിക്കാൻ സാധ്യതയുണ്ട്. ആത്മീയ കാര്യങ്ങളില്‍ താല്പര്യം. കുടുംബജീവിതം സന്തോഷകരമായിരിക്കും. ബിസിനസ് വികസിപ്പിക്കും. പല കാര്യങ്ങൾക്കും അലസത തോന്നും. വാതസംബന്ധമായ അസുഖങ്ങൾ വർധിക്കും. വീട് മോടിപിടിപ്പിക്കാൻ കഴിയും. ഉല്ലാസ യാത്രയിൽ പങ്കെടുക്കും. വിദേശത്തുനിന്ന് പ്രധാനപ്പെട്ട സന്ദേശം എത്തിച്ചേരും. കടംകൊടുത്ത പണം മടക്കി കിട്ടും.
കുംഭം രാശി
ജന്മദിനം ജനുവരി 21 മുതൽ ഫെബ്രുവരി 19 വരെയുള്ളവർ അവിചാരിതമായ പല നേട്ടങ്ങളും പ്രതീക്ഷിക്കാം. സാമ്പത്തിക നില ഭദ്രമായി തുടരും. വിദ്യാർത്ഥികൾ പരീക്ഷയിൽ മികച്ച വിജയം കൈവരിക്കും. വീട്ടില്‍ അതിഥികള്‍ വരും. ദാമ്പത്യബന്ധം നന്നായി പോകാം. ഉദരസംബന്ധമായ പ്രശ്നങ്ങളുണ്ടാകും. പണയം വെച്ച ആഭരണങ്ങൾ തിരിച്ചെടുക്കാൻ കഴിയും. ഏറെക്കാലമായി അലട്ടിക്കൊണ്ടിരുന്ന ചില പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. പുതിയ സൗഹൃദങ്ങൾ ഗുണകരമാകും.
മീനം രാശി
ജന്മദിനം ഫെബ്രുവരി 20 മുതൽ മാർച്ച് 21 വരെയുള്ളവർ പൊതുവേ സന്തോഷകരമായ ആഴ്ചയാണിത്. മുതിര്‍ന്നവരുടെ അനുഗ്രഹത്തോടെ വിവാഹം നിശ്ചയിക്കും. സുഹൃത്തിനെ സഹായിക്കാൻ കഴിയും.
വിദ്യാർഥികള്‍ പഠനത്തില്‍ നിന്ന് ശ്രദ്ധമാറാതെ സൂക്ഷിക്കുക. നിലവിലെ കച്ചവടം മികച്ച ലാഭം നല്‍കും. ജോലി അധികമായതിനാല്‍ കുടുംബകാര്യങ്ങള്‍ക്ക് സമയം കിട്ടാതെ വരാം. പുതിയ വാഹനം വാങ്ങാൻ സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക