ജാതകം രാശിഫലം 7 നവംബർ 2022: വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്. 2022 നവംബർ 7 തിങ്കളാഴ്ചയാണ്.
വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.
എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?
അശ്വതി നാളുകാര്ക്ക് ആരോഗ്യം തൃപ്തികരമായിരിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമുണ്ടാകുമെങ്കിലും സ്ഥലംമാറ്റവും പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളിൽ നിന്നുമുള്ള സാന്ത്വന സമീപനം ആശ്വാസത്തിനു വഴിയൊരുക്കും. അശ്വതി മുതല് രേവതി വരെ നാളുകാര്ക്ക് ഈ ആഴ്ച എങ്ങനെ
അശ്വതി
ആരോഗ്യം തൃപ്തികരമായിരിക്കും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമുണ്ടാകുമെങ്കിലും സ്ഥലംമാറ്റവും പ്രതീക്ഷിക്കാം. കുടുംബാംഗങ്ങളിൽ നിന്നുമുള്ള സാന്ത്വന സമീപനം ആശ്വാസത്തിനു വഴിയൊരുക്കും.
ഭരണി
ഭാരവാഹിത്വം വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. സമന്വയ സമീപനം സർവർക്കും സ്വീകാര്യമാകും. മത്സരരംഗങ്ങളിൽ വിജയിക്കും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും.
കാർത്തിക
സുദീർഘമായ ചർച്ചയിലൂടെ സുവ്യക്തമായ കർമപദ്ധതിക്കു രൂപരേഖ തയാറാകും. പൂർവികമായി ലഭിച്ച ഭൂമിയിൽ ഗൃഹ നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കം കുറിക്കും.
രോഹിണി
പുത്രപൗത്രാദികളോടൊപ്പം മാസങ്ങളോളം താമസിക്കുവാൻ അന്യദേശയാത്ര പുറപ്പെടും. കൂടുതൽ യാത്രകൾ വേണ്ടിവരുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.
മകയിരം
കഠിനാധ്വാനത്താൽ മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ സാധിക്കും. പൂർണതയില്ലാത്ത പദ്ധതികൾ തിരസ്കരിക്കപ്പെടും.
തിരുവാതിര
പുത്രപൗത്രാദികളുടെ ആവശ്യം പരിഗണിച്ച് അവരോടൊപ്പം താമസിക്കുവാൻ വിദേശയാത്ര പുറപ്പെടും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും.
നവംബർ 7 ന് ഈ രാശിക്കാരുടെ വിധി സൂര്യനെപ്പോലെ പ്രകാശിക്കും, മേടം മുതൽ മീനം വരെയുള്ള അവസ്ഥ വായിക്കുക
പുണർതം
വിദേശ ഉദ്യോഗം നഷ്ടപ്പെടുമെങ്കിലും ഒരു മാസത്തിനുള്ളിൽ നിലനിൽപിനാധാരമായ മറ്റൊരു ഉദ്യോഗം ലഭിക്കും. പൂർവികസ്വത്തു നിലനിർത്തുവാൻ സ്വജനങ്ങളുമായി ചർച്ച നടത്തും.
പൂയം
സുവ്യക്തമായ കർമപദ്ധതികളിൽ പണം മുടക്കും. ആഗ്രഹ സാഫല്യത്താൽ നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും. പ്രവർത്തനമേഖലകളിൽ നിന്നും സാമ്പത്തിക പുരോഗതിയുണ്ടാകും.
ആയില്യം
മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. വ്യവസായം നവീകരിക്കുവാൻ നിർദേശം തേടും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയ ദർശനത്തിന് അവസരം ലഭിക്കും.
മകം
കുടുംബാംഗങ്ങളുടെ നിർബന്ധത്താൽ കക്ഷിരാഷ്ട്രീയ പ്രവർത്തനങ്ങളിൽ നിന്നു പിന്മാറും. തൊഴിൽമേഖലകളോടു ബന്ധപ്പെട്ട മാനസികസംഘർഷം വർധിക്കും.
പൂരം
മാസത്തിലൊരിക്കൽ ഗൃഹത്തിൽ വന്നുപോകുവാൻ തക്കവണ്ണം ഉദ്യോഗം ക്രമീകരിക്കും. നിർണായക സാമ്പത്തിക പ്രതിസന്ധി മറികടക്കും.
ഉത്രം
കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും. പഠിച്ച വിഷയത്തോടനുബന്ധമായ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും.
അത്തം
പ്രതിസന്ധികളിൽ പ്രവർത്തിക്കുവാൻ സുഹൃത്നിർദേശം ഫലപ്രദമാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
ചിത്തിര
പ്രവർത്തനമേഖലകളിൽ അവിസ്മരണീയമായ നേട്ടം കൈവരും. അവധിയെടുത്തു കുടുംബസമേതം വിശേഷപ്പെട്ട ദേവാലയദർശനം നടത്തും.
ചോതി
ആഗ്രഹ സാഫല്യത്താൽ നേർന്നു കിടപ്പുള്ള വഴിപാടുകൾ ചെയ്തു തീർക്കും. തൊഴിൽമേഖലകളോടു ബന്ധപ്പെട്ടു ദൂരയാത്രകൾ വേണ്ടിവരും.
വിശാഖം
സാമ്പത്തികസ്ഥിതി മെച്ചപ്പെടും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിനു ചേരും. പരീക്ഷ, ഇന്റർവ്യൂ, ചർച്ചകൾ തുടങ്ങിയവയിൽ വിജയിക്കും.
അനിഴം
കുടുംബസമേതം വിദേശത്തു സ്ഥിരതാമസമാക്കുവാനുള്ള അനുമതി ലഭിക്കും. ആഗ്രഹ സാഫല്യത്തിനായി അശ്രാന്തപരിശ്രമം വേണ്ടിവരും. ഏറെക്കുറെ പൂർത്തിയായ ഗൃഹം താരതമ്യേന കുറഞ്ഞ വിലയ്ക്കു വാങ്ങുവാനിടവരും.
തൃക്കേട്ട
പുതിയ ആത്മബന്ധം ഉടലെടുക്കും. മാസത്തിലൊരിക്കൽ ഗൃഹത്തിൽ വന്നുപോകുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.
മൂലം
തൊഴിൽമേഖലകളോടു ബന്ധപ്പെട്ടു മാനസികസംഘർഷം വർധിക്കും. അവിചാരിതമായി വിദേശ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. കുടുംബസമേതം വിശേഷപ്പെട്ട ദേവാലയ ദർശനത്തിന് അവസരം ലഭിക്കും.
പൂരാടം
തൃപ്തിയായ വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും. മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. കുടുംബത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും.
ഉത്രാടം
പ്രായോഗികവശം ചിന്തിച്ചു പ്രവർത്തിക്കുന്ന കർമപദ്ധതികൾ ലക്ഷ്യപ്രാപ്തി കൈവരിക്കും. പുതിയ വ്യാപാരം തുടങ്ങുന്നതിനു വിദഗ്ധോപദേശം തേടും.
തിരുവോണം
വാഹനം മാറ്റിവാങ്ങുവാൻ തീരുമാനിക്കും. പുതിയ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. കുടുംബ ജീവിതത്തിൽ സന്തുഷ്ടിയും സമാധാനവും ഉണ്ടാകും.
അവിട്ടം
ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കും സർവാത്മനാ സഹകരിക്കും. ബാഹ്യപ്രേരണകൾ ഉണ്ടായാലും വിദഗ്ധോപദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്.
ചതയം
അസാധാരണ വ്യക്തിത്വമുള്ളവരുമായി ചർച്ചകൾ നയിക്കുവാനിടവരും. അധ്വാനഭാരവും യാത്രാക്ലേശവും വർധിക്കുന്ന വിഭാഗത്തിലേക്ക് ഉദ്യോഗമാറ്റമുണ്ടാകും.
പൂരുരുട്ടാതി
വിവിധങ്ങളായ പ്രവർത്തനങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും.
ഉത്തൃട്ടാതി
സാമ്പത്തിക അനിശ്ചിതാവസ്ഥ തരണം ചെയ്യും. ഗഹനമായ വിഷയങ്ങൾ ലളിതമായി അവതരിപ്പിക്കുവാൻ സാധിക്കും. പുതിയ വ്യാപാരം തുടങ്ങുവാനുള്ള ആശയമുദിക്കും.
രേവതി
ജീവിതപങ്കാളിയുടെ സാന്ത്വനവചനങ്ങൾ ആശ്വാസത്തിനു വഴിയൊരുക്കും. സമ്മാന പദ്ധതികളിൽ വിജയിക്കും. ആരോഗ്യം തൃപ്തികരമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക