കോഴിക്കോട്: ഗവർണർ പറയുന്നതാണ് ശരിയെന്ന് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യമായിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തെ ക്രമസമാധാനം ഉറപ്പുവരുത്തേണ്ട ബാധ്യത ഗവർണർക്കുണ്ട്.
കേരളത്തിൽ നീതിന്യായവ്യവസ്ഥ തകർന്നിരിക്കുകയാണെന്നും കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
അഴിമതി മൂടിവെക്കാൻ സർക്കാർ ഖജനാവിൽ നിന്ന് കോടിക്കണക്കിന് രൂപ ചിലവഴിച്ച് സുപ്രീംകോടതിയിൽ പോവുകയാണ് പിണറായി വിജയൻ.
കത്ത് വിവാദത്തില്‍ ഒന്നും ഒളിച്ചുവെക്കാനില്ല; വിവാദം സിപിഎം അന്വേഷിക്കും
മണിക്കൂറിന് 50 ലക്ഷം രൂപ ഫീസുള്ള നരിമാനെയും 15.50 ലക്ഷം ഫീസുള്ള കപിൽ സിബലിനെയും വെച്ച് ഗവർണറുടെ നീക്കങ്ങളെ പ്രതിരോധിക്കാനാണ് പിണറായി ശ്രമിക്കുന്നതെന്ന് സുരേന്ദ്രന് ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക