വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്. 2022 നവംബർ 7 തിങ്കളാഴ്ചയാണ്.
വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.
അശ്വതി, ഭരണി, കാർത്തിക 1/4 ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ ധനപരമായ നേട്ടങ്ങൾക്ക് സാധ്യത. കാർത്തികയുടെ അവസാന 3/4 ഭാഗം, രോഹിണി, മകയിരം എന്നീ നക്ഷത്രങ്ങൾ ഉൾപ്പെടുന്ന ഇടവക്കൂറുകാർക്ക് ഈ വാരത്തില്‍ സ്വത്ത് സംബന്ധമായ തർക്കങ്ങൾ നിലനിന്നിരുന്നവർക്ക് അനുയോജ്യമായ തീരുമാനം ഉണ്ടാകും. 2022 നവംബര്‍ വാരം ഈ കുറൂകാര്ക്ക് എങ്ങനെ.
മേടക്കൂറ്
അശ്വതി, ഭരണി, കാർത്തിക 1/4 ചേർന്ന മേടക്കൂറുകാർക്ക് ഈ വാരത്തിൽ ധനപരമായ നേട്ടങ്ങൾക്ക് സാധ്യത ഉണ്ട്. ധനമിടപാടുകളിലും ഗുണകരമാണ്. കർമരംഗത്ത് പുരോഗതി ദൃശ്യമാകും. ഇഷ്ടഭക്ഷണസമൃദ്ധി, വസ്തു കച്ചവടം നടക്കാനിടയുണ്ട്. ബന്ധുക്കളുമായും സുഹൃത്തുക്കളുമായും നല്ല ബന്ധം പുലർത്താനാകുന്നതാണ്. സന്താനങ്ങളുടെ ഐശ്വര്യവും ഉയർച്ചയും കാണാനാകുന്നതാണ്.
ഇടവക്കൂറ്
കാർത്തികയുടെ അവസാന 3/4 ഭാഗം, രോഹിണി, മകയിരം എന്നീ നക്ഷത്രങ്ങൾ ഉൾപ്പെടുന്ന ഇടവക്കൂറുകാർക്ക് ഈ വാരത്തില്‍ സ്വത്ത് സംബന്ധമായ തർക്കങ്ങൾ നിലനിന്നിരുന്നവർക്ക് അനുയോജ്യമായ തീരുമാനം ഉണ്ടാകും. ബന്ധുക്കളെക്കൊണ്ടും സുഹൃത്തുക്കളെക്കൊണ്ടും ഗുണാനുഭവങ്ങൾ വന്നുചേരും. നേരത്തേ നിക്ഷേപിച്ചവയിൽ നിന്നും ലാഭം പ്രതീക്ഷിക്കാം.
മിഥുനക്കൂറ്
മകയിരത്തിന്റെ അവസാന പകുതിയും തിരുവാതിര, പുണർതത്തിന്റെ ആദ്യ 3/4 ഭാഗവും ഉൾപ്പെടുന്ന മിഥുനക്കൂറുകാർക്ക് ഈ വാരത്തിൽ ഗൃഹം പുതുക്കി പണിയാനാഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ സമയമാണ്. പൊതുപ്രവർത്തകർക്ക് പേരും പ്രശസ്തിയും അംഗീകാരവും ഉണ്ടാകും. സുഹൃത്തുക്കളുടെ സഹായങ്ങൾ ലഭിക്കുമെങ്കിലും ബന്ധുക്കളുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നതാണ്. സ്വത്ത് സംബന്ധമായ തർക്കങ്ങൾ കൂടി വരാം. ധനപരമായ ബുദ്ധിമുട്ടുകൾ അനുഭവപ്പെടാം. ധാരാളം യാത്രകൾ ചെയ്യേണ്ടി വരാം. വാഹനം കൈകാര്യം ചെയ്യുമ്പോൾ സൂക്ഷിക്കണം. പൊള്ളൽ, വീഴ്ച എന്നിവ ഉണ്ടാകാൻ സാധ്യതയുണ്ട്, സൂക്ഷിക്കുക.
പുണർതത്തിൽ അവസാന 1/4 ഭാഗം, പൂയം, ആയില്യം എന്നീ 2 1/4 നക്ഷത്രങ്ങള്‍ ചേർന്ന കർക്കടകക്കൂറുകാർക്ക് ഈ വാരത്തിൽ കർമരംഗത്ത് പലവിധ നേട്ടങ്ങൾക്ക് സാധ്യത ഉണ്ട്. പിണങ്ങി മാറി നിന്നിരുന്ന ബന്ധുക്കൾ യോജിച്ചു വരുന്നതായിരിക്കും. വരവിനേക്കാള്‍ അധികരിച്ച് നിൽക്കും ചെലവുകൾ. ദമ്പതികളുടെ ഇടയിൽ അസ്വാരസ്യങ്ങൾക്ക് സാധ്യത ഉണ്ട്.
ചിങ്ങക്കൂറ്
മകം, പൂരം, ഉത്രത്തിന്റെ ആദ്യ 1/4 ഭാഗം ഉൾപ്പെടുന്ന ചിങ്ങക്കൂറുകാർക്ക് ഈ വാരത്തിൽ വളരെ അനുകൂലമായ സമയമാണ്. മനസന്തോഷം വർധിക്കും. സുഹൃത്തുക്കളുമായി ഒത്തുകൂടാനവസരം ഉണ്ടാകും. ഗൃഹം പുതുക്കിപ്പണിയാനും മോടി പിടിപ്പിക്കാനുമാകും. ദമ്പതി സൗഖ്യം ഉണ്ടാകും. ഗൃഹോപകരണങ്ങൾ വാങ്ങാനാകും. വ്യാപാരികൾക്ക് നേട്ടങ്ങൾ ഉണ്ടാകും.
കന്നിക്കൂറ്
ഉത്രത്തിന്റെ ബാക്കി 3/4 ഭാഗം, അത്തം, ചിത്തിരയുടെ ആദ്യ പകുതിയും ഉൾപ്പെടുന്ന കന്നിക്കൂറുകാർക്ക് ഈ വാരത്തിൽ പുതിയ പദ്ധതികൾ ആവിഷ്കരിച്ച് മുന്നോട്ട് പോകാനാകും. മനസന്തോഷം കളിയാടും. വരവിനേക്കാൾ അധികരിച്ചു നിൽക്കും ചെലവുകൾ. ബന്ധുക്കളുടെ സഹായങ്ങൾ ലഭിക്കാം. തിരിച്ചു കിട്ടില്ല എന്നു കരുതിയവ തിരികെ ലഭിക്കും. സുഹൃത്തുക്കളുമായി കൂട്ടുകൂടുമ്പോൾ കരുതലുകള്‍ ഉണ്ടാകണം.
തുലാക്കൂറ്
ചിത്തിരയുടെ ബാക്കി പകുതിയും ചോതിയും വിശാഖത്തിന്റെ ആദ്യ 3/4 ഭാഗം ഉൾപ്പെടുന്ന തുലാക്കൂറുകാർക്ക് ഈ വാരത്തിൽ മംഗളകർമങ്ങളിൽ പങ്കെടുക്കാനാകും. പുതിയ വാഹനം വാങ്ങാനും ക്രയവിക്രയങ്ങളിൽ നിന്നും ലാഭങ്ങളും പ്രതീക്ഷിക്കാം. മടി മാറ്റി വെച്ചാൽ കർമമേഖലയിൽ പുരോഗതി ദൃശ്യമാകും. സന്താനങ്ങൾക്ക് ഗുണകരമാണ്.
വൃശ്ചികക്കൂറ്
വിശാഖത്തിന്റെ ബാക്കി 1/4 ഭാഗം, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രങ്ങൾ ചേർന്ന വൃശ്ചികക്കൂറുകാർക്ക് ഈ വാരത്തിൽ ധാരാളം സന്തോഷകരമായ യാത്രകള്‍ വേണ്ടി വന്നേക്കാം. തീർഥാടനവും ആകാം. കുടുംബത്ത് സുഖവും സമാധാനവും കളിയാടും. വസ്ത്രാഭരണാദി നേട്ടങ്ങളും ഉണ്ടാകും. സന്താനങ്ങൾക്കു വേണ്ടി പണം മുടക്കേണ്ടി വന്നേക്കാം.
ധനുക്കൂറ്
മൂലം, പൂരാടം, ഉത്രാടത്തിന്റെ ആദ്യ 1/4 ഭാഗം ചേർന്ന ധനുക്കൂറുകാർക്ക് ഈ വാരത്തിൽ കർമരംഗത്ത് പ്രതീക്ഷിക്കാത്ത നേട്ടങ്ങൾ കൈവരും. മേലധികാരിയുമായി യോജിച്ചു പോകാനാകും. അമ്മയുടെ സഹായം ലഭിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങൾ വന്നുചേരുന്നതാണ്. പേരും പ്രശസ്തിയും അംഗീകാരങ്ങളും ലഭിക്കുന്നതാണ്. സാമ്പത്തിക ബാധ്യതകൾ ഒരു പരിധി വരെ പരിഹരിക്കപ്പെടും.
മകരക്കൂറ്
ഉത്രാടത്തിന്റെ ബാക്കി 3/4 ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യ പകുതിയും ഉൾപ്പെടുന്ന മകരക്കൂറുകാര്‍ക്ക് ഈ വാരത്തില്‍ സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. പരീക്ഷകളിൽ വിജയം കൈവരാനും വിദ്യയിൽ പുരോഗതി ദൃശ്യമാകും.
കുംഭക്കൂറ്
അവിട്ടത്തിന്റെ ബാക്കി പകുതിയും ചതയം, പൂരുരുട്ടാതിയുടെ ആദ്യ 3/4 ഭാഗവും ചേർന്ന കുംഭക്കൂറുകാർക്ക് ഈ വാരത്തിൽ എല്ലാ കാര്യങ്ങളും താൻ വിചാരിച്ചതുപോലെ തന്നെ നടന്നു കിട്ടുന്നതാണ്. ദമ്പതികൾ തമ്മിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങൾ ശമിക്കും. സന്ധി സംഭാഷണങ്ങളിലും ഇന്റർവ്യൂകളിലും വിഷമിക്കും.
മീനക്കൂറ്
പൂരുരുട്ടാതിയുടെ അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി എന്നീ നക്ഷത്രങ്ങൾ ചേർന്ന മീനക്കൂറുകാർക്ക് ഈ വാരത്തിൽ മനസ്സിന് അനുയോജ്യമായ പങ്കാളിയെ കണ്ടെത്താനാകുന്നതാണ്. തന്മൂലം മനഃസന്തോഷം അനുഭവപ്പെടുന്നതാണ്. കർമപുരോഗതി ദൃശ്യമാകും. പരീക്ഷകളിൽ വിജയം കൈവരിക്കും. സാമൂഹിക രംഗത്തുള്ളവർക്കും സാഹിത്യരംഗത്തുള്ളവർക്കും അംഗീകാരം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക