ഡല്‍ഹി: ആംആദ്മി പാര്‍ട്ടിക്കെതിരെ ആരോപണങ്ങളുമായി രംഗത്ത് എത്തിയ തട്ടിപ്പുകേസ് പ്രതി സുകേഷ് ചന്ദ്രശേഖര്‍ പുതിയ കത്തുമായി രംഗത്ത്.
ആംആദ്മി പാര്‍ട്ടി കണ്‍വീനറും, ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനാണ് ഇത്തവണത്തെ കത്ത് എന്നാണ് വാര്‍ത്ത ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കെജ്രിവാള് ഞാന്‍ ദില്ലി ലഫ്റ്റന്റ് ഗവര്‍ണര്‍ക്ക് മുന്നില്‍ ഉന്നയിച്ച വിഷയങ്ങള്‍ കളവാണ് എന്നാണ് താങ്കളും കൂട്ടാളികളും പറയുന്നത്. എന്നാല്‍ അത് തെറ്റാണെന്ന് നിങ്ങള്‍ തെളിയിച്ചാല്‍ എന്നെ തൂക്കികൊന്നോളൂ, അല്ലെങ്കില്‍ താങ്കള്‍ രാജിവയ്ക്കണം, ഒപ്പം രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കണം – കത്തില്‍ സുകേഷ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക