ജിബു ജേക്കബ് സംവിധാനം ചെയ്ത ചിത്രമാണ് ‘മേം ഹൂം മൂസ’ . ഈ സുരേഷ് ഗോപി ചിത്രത്തിന് മോശമല്ലാത്ത പ്രതികരണമാണ് തിയറ്ററുകളില്‍ നിന്ന് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് തിയ്യതി പുറത്തെത്തിയിരിക്കുകയാണ്.
സീ 5ലാണ് ചിത്രം സ്ട്രീം ചെയ്യുക. സുരേഷ് ഗോപി ചിത്രം നവംബര്‍ 11 മുതലാണ് സ്ട്രീം ചെയ്യുക എന്നുമാണ് റിപ്പോര്‍ട്ട്. വിഷ്ണു നാരായണൻ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നു. ‘മൂസ’ എന്ന സുരേഷ് ഗോപിയുടെ കഥാപാത്രം മിലിട്ടറി പശ്ചാത്തലത്തിലുമാണ് അവതരിപ്പിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക