മുടി വളർച്ചക്ക് കഞ്ഞി വെള്ളം ഈ രീതിയിൽ ഉപയോഗിക്കാം
കഞ്ഞി വെള്ളം ഒരു കുപ്പിയിലാക്കി നന്നായി അടച്ചുവയ്ക്കുക. പിറ്റേന്ന് ഇതിലേക്ക് വെള്ളം ചേർക്കണം. ശേഷം ഇതിൽ നാല് തുള്ളി ലാവെൻഡർ ഓയിൽ കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഈ വെള്ളം ഉപയോഗിച്ച് മുടി കഴുകുക. താരൻ, ഫംഗസ് എന്നീ പ്രശ്നങ്ങളെ പ്രതിരോധിക്കാൻ ഇത് സഹായിക്കും.
ആദ്യം കറിവേപ്പിലയും തുളസിയും നന്നായി അരച്ചെടുക്കുക. ഇതിലേക്ക് മൂന്ന് ഗ്ലാസ് കഞ്ഞി വെള്ളം ചേർത്ത് മുടി കഴുകുക. മുടിയുടെ വളർച്ചയ്ക്ക് മികച്ചതാണ് ഇത്.
കഞ്ഞിവെള്ളത്തിൽ അൽപം ഉലുവ ചേർത്ത് മുടി കഴുകുക. ആഴ്ചയിൽ മൂന്നോ നാലോ തവണ ഈ ഹെയർ പാക്ക് ഇടാവുന്നതാണ്. മുടികൊഴിച്ചിൽ കുറയ്ക്കാനും താരൻ അകറ്റാനും ഇത് സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക