ന്യൂഡൽഹി: നേപ്പാളിൽ ബുധനാഴ്ച പുലർച്ചെ 1.57ന് 6.3 തീവ്രത രേഖപ്പെടുത്തിയ വൻ ഭൂചലനം. ദോത്തി ജില്ലയിൽ വീട് തകർന്ന് ആറു പേർ കൊല്ലപ്പെട്ടു.
നേപ്പാളിലെ ഭൂലചനത്തിനു പിന്നാലെ ഇന്ത്യയിലെ ഡൽഹി, ഹരിയാന, ഉത്തരാഖണ്ഡ്, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ തുടർചലനങ്ങളുണ്ടായി. ബുധനാഴ്ച പുലർച്ചെ 2 മണിയോടെയാണ് ഭൂമി കുലുങ്ങിയത്.
ഏകദേശം 10 സെക്കൻഡോളം നീണ്ടു നിന്നതായി നിരവധിപ്പേർ ട്വീറ്റ് ചെയ്തു. നേപ്പാൾ അതിർത്തിയോടു ചേർന്ന ഉത്തരാഖണ്ഡിലെ പിത്തോർഗഡ് ആണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
പ്രതികരിക്കാൻ ഇവിടെ എഴുതുക