നവാഗതനായ രഘുമേനോൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജവാനും മുല്ലപ്പൂവും’ . ടു ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്ന് ചിത്രം നിർമ്മിക്കുന്നത്.സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നു.
ഇപ്പോൾ ഇതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്വിട്ടിരിക്കുകയാണ് അണിയറക്കാർ.
ജയശ്രീ ടീച്ചറുടെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചിരിക്കുന്നത് സുരേഷ് കൃഷ്ണൻ ആണ്.ജയശ്രി ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക