മണ്ണാര്‍ക്കാട് ലോക്കല്‍ അസോസിയേഷന് നിർമിച്ച സ്നേഹ ഭവനത്തിന്റെ സമര്‍പ്പണം കാഞ്ഞിരപ്പുഴയില്‍ നടന്നു. കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വിഷന്‍ 2026 ന്റെ ഭാഗമായാണ് വീട് നിർമിച്ചത്. ഉപജില്ലയിലെ രണ്ട് വിദ്യാര്‍ത്ഥികള്‍ക്കാണ് ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് ജനകീയ പങ്കാളിത്തത്തോടെ ഭവനം നിര്‍മ്മിച്ചുനല്‍കുന്നത്.
‘യേഴ് കടല്‍ യേഴ് മലൈ’ യിലെ നായികയുടെ ഫസ്റ്റ് ലുക്ക് പുറത്തെത്തി
മണ്ണാര്‍ക്കാട് എം.ഇ.എസ് സ്ക്കൂളിലെ വിദ്യാര്‍ത്ഥിനിയ്ക്ക് കാഞ്ഞിരപ്പുഴ നെല്ലിക്കുന്നില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ എം.എല്‍.എ കെ ശാന്തകുമാരി കൈമാറി. വെല്ലുവിളിയായല്ല അഭിമാനമായാണ് സംഘാടകര്‍ പ്രവര്ത്തനങ്ങളേറ്റെടുത്തതെന്ന് എംഎല്‍എ പറഞ്ഞു.
കാതലിന്റെ ലൊക്കേഷനിലെത്തി സൂര്യ; വീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നു
പൂര്‍ണ്ണമായും നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മനോഹരമായ വീടാണ് ഒരുക്കിയിട്ടുള്ളത്. 660 സ്ക്വയര്‍ഫീറ്റുള്ള വീട് സാമൂഹ്യ പങ്കാളിത്തത്തോടെ അഞ്ചര ലക്ഷം രൂപയ്ക്കാണ് പൂര്ത്തീയാക്കിയതെന്ന് അധ്യാപകര്‍ പറഞ്ഞു. എടത്തനാട്ടുകരയില്‍ രണ്ടാമത് സ്നേഹഭവനമൊരുങ്ങുന്നുണ്ട്. കാഞ്ഞിരപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സതി രാമരാജന്‍ അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക