റാമിന്റെ സംവിധാനത്തില്‍ നിവിൻ പോളി നായകനാകുന്ന ചിത്രമാണ് ‘യേഴ് കടല്‍ യേഴ് മലൈ’ . ചിത്രത്തിന്റെ പ്രഖ്യാപനം തന്നെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. അഞ്ജലിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്
ഇപ്പോൾ ഇതാ ‘യേഴ് കടല്‍ യേഴ് മലൈ’യിലെ നായികയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്. നിവിൻ പോളിയടക്കമുള്ളവര്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പങ്കുവെച്ചിട്ടുണ്ട്. എൻ കെ ഏകാംബരം ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. മതി വി എസ് ആണ് ചിത്രത്തിന്റെ ചിത്രസംയോജനം.
Presenting the first look of @yoursanjali in #Yezhukadalyezhumalai!#DirectorRam @sureshkamatchi @VHouseProd_Offl @sooriofficial @thisisysr #nivinpauly#anjali#soori#yuvan pic.twitter.com/Rb2h7vFBjG
— Nivin Pauly (@NivinOfficial) November 9, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക