ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രമാണ് കാതൽ. മമ്മൂട്ടി നായകനാകുന്ന ചിത്രത്തിൽ ജ്യോതികയാണ് നായികയായി എത്തുന്നത്. പന്ത്രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജ്യോതിക മലയാളത്തിൽ തിരിച്ചെത്തുന്ന യാണ്.
ഇപ്പോഴിതാ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന കാതലിന്റെ സെറ്റിലേക്ക് നടൻ സൂര്യ എത്തിയ വീഡിയോയാണ് തരംഗമാകുന്നത് . മലയാളത്തിന്റെ മെഗാ സ്റ്റാറിനൊപ്പം നടിപ്പിൻ നായകൻ എന്ന് കുറിച്ചു കൊണ്ടാണ് പലരും വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. മമ്മൂട്ടിക്കും ജ്യോതികയ്ക്കും ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാനായി തയ്യാറെടുക്കുന്ന സൂര്യയുടെ ചിത്രവും പുറത്തുവന്നിട്ടുണ്ട്.
• @Suriya_offl Anna ❤️At @mammukka – #Jyotika 's #KaathalTheCore Film Sets Today | Can Expect A Pic Of Mollywood MegaStar & Naddippin Nayagan Together 🔥😉 #Suriya42 #Vaadivaasal #EtharkkumThunindhavan pic.twitter.com/HwOAVFaUIF
— Suriya Fans Club (@SuriyaFansClub) November 9, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക