ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ വനിതാ സംവിധായിക ഐഷാ സുല്‍ത്താന സംവിധാനം ചെയ്ത ചിത്രമാണ് ‘ഫ്ലഷ്’. ഫ്ളഷ്, അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ നിറഞ്ഞ സദസ്സിലാണ് പ്രദർശിപ്പിച്ചത്. സൂപ്പര്‍ താരനിരയുള്ള ബിഗ്ബജറ്റ് ചിത്രങ്ങള്‍ക്ക് ലഭിക്കുമാറുള്ള പ്രേക്ഷക ശ്രദ്ധയാണ് നവാഗതരെ വച്ച് ഒരുക്കിയ ഫ്ളഷിന് ലഭിച്ചത്. ലക്ഷദ്വീപിന്റെ ഭൂപ്രകൃതി പശ്ചാത്തലമാക്കി ഒരുക്കിയ ഫ്ളഷ് ലക്ഷദ്വീപിന്റെ കഥ പറയുന്ന ഒരു ചിത്രമാണ്.
ഇപ്പോൾ ഇതാ ‘ഫ്ലഷ്’ എന്ന ചിത്രത്തിലെ ഗാനം പുറത്തെത്തിയിരിക്കുകയാണ്. ലക്ഷദ്വീപിലെ ജസരി ഭാഷയിൽ ഒരുങ്ങിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷഫീഖ് കിൽത്താൻ ആണ്. കൈലാസ് മേനോന്റേത് ആണ് സംഗീതം. ലക്ഷദ്വീപിന്റെ മനോഹാരിതയും പ്രണയവും പറയുന്ന ഗാനം ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക