ജിയോ ബേബി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമാണ് കാതൽ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. മനം നിറഞ്ഞ് ചിരിച്ച് ഉമ്മറത്തിരിക്കുന്ന ജ്യോതികയും മമ്മൂട്ടിയും ആയിരുന്നു പോസ്റ്ററിൽ. ഇപ്പോഴിതാ ഏറെ ശ്രദ്ധനേടിയ ഫസ്റ്റ് ലുക്ക് പങ്കുവച്ച് സൂര്യ കുറിച്ച വാക്കുകളും അതിന് മമ്മൂട്ടി നൽകിയ മറുപടിയുമാണ് ശ്രദ്ധനേടുന്നത്.
“ഹൃദയസ്പർശിയായ, ആഴത്തിലുള്ള, നന്നായി എഴുതിയ ഒരു സിനിമ നമ്മുടെ മുന്നിലേക്ക് വരുന്നു”, എന്നാണ് ഫസ്റ്റ് ലുക്ക് പങ്കുവച്ച് സൂര്യ ട്വിറ്റ് ചെയ്തത്. പിന്നാലെ മറുപടിയുമായി മമ്മൂട്ടിയും എത്തി. “നന്ദി ഡിയർ. നിങ്ങളുടെ നല്ല വാക്കുകൾക്ക്. എല്ലാ പ്രതീക്ഷകൾക്കും അനുസൃതമായി ഞങ്ങൾ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു”, എന്നാണ് മമ്മൂട്ടി കുറിച്ചത്. അടുത്തിടെ ചിത്രത്തിന്റെ ലൊക്കേഷനിൽ സൂര്യ സന്ദർശിച്ചത് ഏറെ ശ്രദ്ധനേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക