മാധ്യമ പ്രവർത്തകന് ട്രെയിനില്‍ നിന്ന് വീണ് ഗുരുതര പരിക്ക് കൈരളി ടി വി റിപ്പോര്‍ട്ടര്‍ സിദ്ധാര്‍ത്ഥ് ഭട്ടതിരിയാണ് അതീവ ഗുരുതരാവസ്ഥയിലുള്ളത്.
ഇരുകാലുകളും അറ്റുപോയതായി കൈരളി ചാനൽ റിപ്പോർട്ട് ചെയ്തു. സൂറത്തില്‍ വെച്ചാണ് സിദ്ധാര്‍ത്ഥ് ട്രെയിനില്‍ നിന്ന് വീണത്.
നാട്ടില്‍ നിന്ന് ഡൽഹിയിലേക്കുള്ള യാത്രാ മധ്യേയാണ് അപകടം നടന്നതെന്നാണ് റിപ്പോർട്ട്
സൂറത്തിലെ മഹാവീര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക