മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയായി കങ്കണ റണൗത്ത് വേഷമിടുന്ന ചിത്രമാണ് എമര്‍ജന്‍സി. ഇന്ദിരാ ഗാന്ധിയോട് വലിയ സാമ്യം തോന്നുന്ന തരത്തിലാണ് ചിത്രത്തില്‍ കങ്കണയുടെ മേക്കോവര്‍. കേന്ദ്ര കഥാപാത്രമായ ഇന്ദിരാ ഗാന്ധിയെ അവതരിപ്പിക്കുന്നതിനൊപ്പം ചിത്രത്തിന്റെ കഥയും സംവിധാനവും നിര്‍മ്മാണവും കങ്കണയാണ് നിര്‍വ്വഹിക്കുന്നത്. പേര് സൂചിപ്പിക്കുംപോലെ അടിയന്തരാവസ്ഥ കാലം പശ്ചാത്തലമാക്കുന്ന ചിത്രമാണിത്. കങ്കണയുടെ കഥയ്ക്ക് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്.
ഇപ്പോഴിതാ ഇന്ദിരാ ഗാന്ധിയുടെ ജന്മവാര്ഷിക ദിനത്തില്‍ കങ്കണയുടെ കഥാപാത്രത്തിന്റെ ഒരു വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍. കഥാപാത്രത്തിന്റെ സംഭാഷണം അടങ്ങുന്ന 15 സെക്കന്‍ഡ് വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.
Remembering former PM Indira Gandhi on her birth anniversary #IndiraGandhi #KanganaRanaut #Emergencythefilm pic.twitter.com/Ii4lz3BA9o
— Manikarnika Films Production (@ManikarnikaFP) November 19, 2022
പ്രതികരിക്കാൻ ഇവിടെ എഴുതുക