അഹമ്മദാബാദ് : രസ്ന സ്ഥാപകചെയർമാനും പ്രമുഖ പാഴ്സി വ്യവസായിയുമായ അരീസ് ഖമ്പട്ട വിടവാങ്ങി ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
ഇന്ത്യയിലെ മധുരപാനീയ വിപണിയിൽ ‘ ഐ ലവ് യൂ രസ്ന ’ എന്ന പരസ്യവുമായി 1970 കളിൽ രസ്ന സ്നേഹം തുളുമ്പിയെഴുതിയ വിജയഗാഥ അരീസിന്റെ നേതൃപാടവത്തിലായിരുന്നു.
1980 കളിലെ കുട്ടികൾക്കു മറക്കാൻ കഴിയാത്ത ബ്രാൻഡാണു രസ്ന. ടെലിവിഷൻ പരസ്യങ്ങളിൽ വാത്സല്യം തുളുമ്പുന്ന പെൺകുട്ടിയെ കൊണ്ടുവന്ന് അതു ഹിറ്റാക്കിയത് അരീസിന്റെ ദീർഘവീക്ഷണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക