അമ്പതാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നേട്ടം കൈവരിച്ച ‘വാസന്തി’ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടു. അതിജീവനത്തിന്റെ കഥപറയുന്ന ചിത്രത്തിൽ വാസന്തി എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത് സ്വാസികയാണ്. റഹ്മാൻ ബ്രദേഴ്സ് എന്ന പേരിൽ അറിയപ്പെടുന്ന ഷിനോയ്, സജാസ് റഹ്മാൻ എന്നിവരാണ് ചിത്രം ഒരുക്കിയത്.
മികച്ച ചിത്രം, മികച്ച സ്വഭാവ നടി, മികച്ച തിരക്കഥ എന്നിവയ്ക്കുള്ള പുരസ്കാരങ്ങളാണ് വാസന്തി സംസ്ഥാന ചലച്ചിത്ര അവാർഡിൽ സ്വന്തമാക്കിയത്. ചിത്രത്തിലെ അഭിനയത്തിന് സ്വാസിക വിജയ് ആണ് മികച്ച സ്വഭാവ നടിയായി തെരഞ്ഞെടുത്തത്. സ്വാസിക, ശബരീഷ്, സിജു, വിനോദ് തോമസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം സാമൂഹിക പ്രസക്തിയുള്ള വിഷയമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക