അമ്പലപ്പുഴ: ലോക്ക് ചെയ്ത സ്കൂട്ടറിന്റെ ബോക്സ് തുറന്നു മൊബൈൽ ഫോണുകളും പണവും കവർന്ന കേസിലെ പ്രതികളെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു.
ആറ്റിങ്ങൽ ശാസ്താംവിള പുത്തൻവീട്ടിൽ സതീഷ് കുമാർ (ചിഞ്ചിലം സതീഷ്–42), തിരുവനന്തപുരം ശംഖുമുഖം കടക്കപ്പള്ളി ജ്യോസിയ നിവാസിൽ തിയോഫിൻ (അനി 39) എന്നിവരെയാണ് അമ്പലപ്പുഴ സ്റ്റേഷൻ ഇൻസ്പെക്ടർ എസ്. ദ്വിജേഷും സംഘവും പിടികൂടിയത്.
കഴിഞ്ഞ ഒക്ടോബർ 13നായിരുന്നു സംഭവം. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ കരുവാറ്റ സ്വദേശിയായ സജീവന്റെയും ഭാര്യയുടെയും മൊബൈൽ ഫോണുകളും പണവുമാണ് പ്രതികൾ മോഷ്ടിച്ചത്.
കോടതിയിൽ കേസ് നടത്തി തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ഥലത്തിന്റെ കുടികിടപ്പവകാശം നേടിക്കൊടുക്കാമെന്ന് തെറ്റിദ്ധരിപ്പിച്ച് വീട്ടമ്മയിൽനിന്ന് ലക്ഷങ്ങൾ തട്ടി; രണ്ടുപേർ അറസ്റ്റിൽ
സജീവന്റെ പരാതിയിൽ കേസെടുത്ത് അന്വേഷണം തുടങ്ങി. ഇരുപതിലേറെ മോഷണക്കേസുകളിൽ പ്രതിയാണ് ഈ കേസിലെ ഒന്നാംപ്രതി സതീഷ്കുമാർ. കഴിഞ്ഞ 2ന് എറണാകുളം കങ്ങരപ്പടിയിൽ വച്ച് ഇയാളെ പിടികൂടി റിമാൻഡ് ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക