കെ.ജി ഷൈജു സംവിധാനം ചെയ്യുന്ന ചിത്രമാണ് കായ്പോള. ഇന്ദ്രൻസിനെ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം വി എം ആർ ഫിലിംസിന്റെ ബാനറിൽ സജിമോൻ ആണ് നിർമ്മിക്കുന്നത്.
ഇപ്പോൾ ഇതാ ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസായി. മലയാളികൾക്ക് എക്കാലത്തെയും പ്രിയപ്പെട്ട ഒരുപിടി കുടുംബ ചിത്രങ്ങളുടെ കൂട്ടത്തിലേക്കാകും കായ്പോളയും എത്തുകയെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. കുടുബ ബന്ധങ്ങളുടെ കെട്ടുറപ്പിന്റെ കഥ ഓർമ്മ പെടുത്തുന്ന രീതിയിൽ ആണ് പുതിയ പോസ്റ്റർ റിലീസായത്. വീൽചെയർ ക്രിക്കറ്റിന്റെ കഥ പറയുന്ന വീൽചെയർ ക്രിക്കറ്റിനെ പറ്റിയുള്ള ഒരു സിനിമ ലോക സിനിമയിൽ തന്നെ ആദ്യമായിട്ടായിരിക്കും.
പോസ്റ്ററിൽ ചിത്രത്തിലെ കഥാപാത്രങ്ങളായ ഉതുപ്പേട്ടന്റെയും കൊച്ചുമകൻ എബി കുരുവിളയുടെയും അടങ്ങുന്ന ഒരു കൊച്ചു കുടുംബത്തിന്റെ സന്തോഷത്തെ പങ്കുവയ്ക്കുന്ന രീതിയിലാണ് പോസ്റ്റർ ഡിസൈൻ ചെയ്തിരിക്കുന്നത്. ഉതുപ്പേട്ടനായി ഇന്ദ്രൻസും കൊച്ചുമകൻ എബിയായി സജൽ സുദർശനും ആണ് വേഷമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക