വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.
എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?
അശ്വതി നാളുകാര്‍ക്ക് തൊഴിൽ രംഗത്തു മികവു പുലർത്തും. കുടുംബത്തിൽ ശാന്തതയുണ്ടാകും. രോഗദുരിതങ്ങളിൽ നിന്ന് മോചനം. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും.
ഭരണി നാളുകാര്‍ക്ക് കഴിവുകൾക്ക് അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടകാനിടയുണ്ട്. അനീതിക്കെതിരെ പ്രവർത്തിക്കും. അശ്വതി മുതല്‍ രേവതി വരെ നാളുകാരുടെ സമ്പൂര്‍ണ വാരഫലം അറിയാം.
അശ്വതി
തൊഴിൽ രംഗത്തു മികവു പുലർത്തും. കുടുംബത്തിൽ ശാന്തതയുണ്ടാകും. രോഗദുരിതങ്ങളിൽ നിന്ന് മോചനം. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. സ്വന്ത പ്രയത്നം കൊണ്ട് തടസങ്ങൾ തരണം ചെയ്യും.
ഭരണി
ഭരണി നാളുകാര്‍ക്ക് കഴിവുകൾക്ക് അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടകാനിടയുണ്ട്. അനീതിക്കെതിരെ പ്രവർത്തിക്കും. ഒന്നിലധികം മാർഗ്ഗങ്ങളിലൂടെ ധനാഗമം. വാഹനലാഭത്തിനു യോഗം. ഭക്ഷണകാര്യത്തിൽ ശ്രദ്ധ കുറയും.
കാർത്തിക
ബന്ധുക്കൾ വഴി കാര്യസാദ്ധ്യം. പ്രണയബന്ധങ്ങൾക്ക് അംഗീകാരം. സ്വന്തം ബിസിനസിൽ അവിചാരിത നേട്ടം. മുമ്പ് കടം നൽകിയിരുന്ന പണം തിരികെ കിട്ടും. കുടുംബത്തിൽ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ള ശ്രമം വിജയിക്കും.
രോഹിണി
ഗൃഹനിർമ്മാണത്തിൽ പുരോഗതി. വാക്കുതർക്കങ്ങളിൽ പരാജയം നേരിടാൻ ഇടയുണ്ട് .പലതരത്തിലുള്ള സാമ്പത്തിക വിഷമതകൾ അനുഭവിക്കും. ധനസമ്പാദനത്തിനുള്ള ശ്രമങ്ങൾ പരാജയപ്പെടും.
മകയിരം
സ്വയം തൊഴിൽ ചെയ്യുന്നവർക്ക് പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടും. ജീവിത പങ്കാളിക്ക് ഏതെങ്കിലും രോഗദുരിതമുണ്ടാകും. പ്രവർത്തനങ്ങളിൽ അലസത വർധിക്കും .
തിരുവാതിര
വളരെക്കാലമായി ആഗ്രഹിക്കുന്ന കാര്യം നിറവേറും. പുതിയ സുഹൃദ്ബന്ധങ്ങൾ ഉണ്ടാകും. വിവാഹം ആലോചിക്കുന്നവർക്ക് വിവാഹക്കാര്യത്തിൽ തീരുമാനം. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് സാധ്യത.
പുണർതം
ആഡംബര വസ്തുക്കൾക്കായി പണം ചെലവിടും. കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. വിദേശത്തുനിന്നു തിരികെ നാട്ടിൽ എത്താൻ സാധിക്കും. ജോലിയുടെ ഭാഗമായി നിരവധി യാത്രകൾ നടത്തേണ്ടിവരും.
പൂയം
അവസരത്തിനൊത്തു പ്രവർത്തിക്കുന്നതിലൂടെ ദുരന്തങ്ങൾ ഒഴിവാകും. കടം നൽകിയ പണം തിരികെ ലഭിക്കും. ബന്ധു സമാഗമം ഉണ്ടാകും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ ലഭിക്കും. ബന്ധുക്കൾ വഴി കാര്യസാദ്ധ്യം . പ്രണയബന്ധങ്ങൾക്ക് അംഗീകാരം. സ്വന്തം ബിസിനസിൽ അവിചാരിത നേട്ടം.
ആയില്യം
വ്യവഹാര വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും . പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. സഹോദരസ്ഥാനീയരിൽനിന്നും ഗുണാനുഭവം. വിദ്യാർഥികൾക്കു മത്സരപ്പരീക്ഷകളിൽ ഉന്നത വിജയം.
മകം
ഔദ്യോഗികരംഗത്ത് അംഗീകാരം. വിവാഹക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കും. കർമ്മരംഗം പുഷ്ടിപ്പെടും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ഇരുചക്രവാഹനങ്ങൽ വാങ്ങിക്കും. ആഗ്രഹങ്ങൾ സഫലമാകും.
പൂരം
ആഡംബര വസ്തുക്കൾക്കായി പണം ചെലവിടും. വിദേശയാത്രകൊണ്ട് നേട്ടം പ്രതീക്ഷിക്കാം. കുടുംബത്തിൽ സമാധാനാന്തരീക്ഷം സംജാതമാകും. സന്താനഗുണം വർധിക്കും . . ഊഹക്കച്ചവടത്തിൽ വിജയം. മേലധികാരികളുടെ പ്രീതി സമ്പാദിക്കും .
ഉത്രം
രോഗശമനമുണ്ടാകും. കലാകായിക രംഗങ്ങളിൽ പ്രവർത്തിക്കുന്നവർക്കും സാമൂഹിക സേവനത്തിൽ പ്രവര്‍ത്തിക്കുന്നവർക്കും പ്രശസ്തി. സർക്കാരിൽനിന്ന് ആനുകൂല്യങ്ങൾ ലഭിക്കും. വിദ്യാർഥികൾക്ക് പരീക്ഷകളിൽ ഉന്നതവിജയം.
അത്തം
ഭൂമി ഇടപാടിൽ ലാഭം പ്രതീക്ഷിക്കാം. വിവാഹം ആലോചിക്കുന്നവർക്ക് ഉത്തമബന്ധം ലഭിക്കും. സുഹൃദ് സമാഗമം ഉണ്ടാകും. ബിസിനസിൽ നിന്നു നേട്ടം. മനസുഖം വർധിക്കും . ചിട്ടി, ഭാഗ്യക്കുറി തുടങ്ങിയവയിൽനിന്നു ധനലാഭം.
ചിത്തിര
ഗൃഹം മോടിപിടിപ്പിക്കും. ദീർഘ ദൂരയാത്രകൾ നടത്തേണ്ടിവരും. ഇരുചക്രവാഹനം വാങ്ങും. ഏറ്റെടുത്ത കാര്യങ്ങൾ ഭംഗിയായി പൂർത്തീകരിക്കുവാൻ സാധിക്കും. സഹോദരഗുണമുണ്ടാകും. പിതാവിൽ നിന്ന് ആനുകൂല്യങ്ങൾ.
ചോതി
സുഹൃത്തുക്കൾ വഴി നേട്ടമുണ്ടാകും. ഊഹക്കച്ചവടത്തിൽ വിജയം. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് സാധ്യത. പഴയ കാല നിക്ഷേപങ്ങളിൽ നിന്ന് ധനലാഭം. കുടുംബത്തിൽ നിലനിന്നിരുന്ന അസ്വസ്ഥത ശമിക്കും.
വിശാഖം
സ്വന്തം ഗൃഹത്തിൽ നിന്നും മാറി നിൽക്കേണ്ടി വരും. രോഗശമനം ഉണ്ടാകും. ഗൃഹ നിർമാണം പുരോഗമിക്കും. വിദേശത്തുപോകാൻ ശ്രമിക്കുന്നവർക്ക് അതു സാധിക്കും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും.
അനിഴം
പ്രവർത്തന രംഗത്ത് ശോഭിക്കും. ആലോചിക്കാതെ ചെയ്തുപോയ കാര്യങ്ങളുടെ അനന്തരഫലങ്ങളെക്കുറിച്ച് ചിന്തിച്ച് വിഷമിക്കും. പുതിയ സംരംഭങ്ങളിൽ ഏർപ്പെട്ട് വിജയിക്കും. മേലുദ്യോഗസ്ഥരുടെ അംഗീകാരവും അഭിനന്ദനവും നേടും .
തൃക്കേട്ട
ആത്മീയ ഗുരുക്കളുടെ സാന്നിദ്ധ്യമുണ്ടാകും . ശത്രുക്കൾക്കു മേൽ വിജയം. തൊഴിൽ മേഖലയിൽ അഭിവൃദ്ധി, ഉദ്യോഗക്കയറ്റം പ്രതീക്ഷിക്കാം. ധനപരമായി അനുകൂല സമയം.
മൂലം
പൊതുരംഗത്തു പ്രവര്‍ത്തിക്കുന്നവർക്ക് പ്രശസ്തി. മനസിനു സന്തോഷം നൽകുന്ന വാർത്തകൾ കേൾക്കുവാൻ സാധിക്കും. സഹോദരങ്ങൾക്ക് ഉയർച്ച ഉണ്ടാകും. പുണ്യസ്ഥല സന്ദർശനം ഉണ്ടാകും. ഒന്നിലധികം തവണ യാത്രകൾ വേണ്ടിവരും.
പൂരാടം
പണമിടപാടുകളിൽ കൃത്യത പുലർത്തും . കടം നൽകിയ പണം തിരികെ ലഭിക്കും. അപ്രതീക്ഷിതമായ ഭാഗ്യാനുഭവം. ഗൃഹനിർമ്മാണം പൂർത്തീകരിക്കും . വിദേശത്തുനിന്ന് നാട്ടിൽ തിരിച്ചെത്താൻ സാധിക്കും.
ഉത്രാടം
കലാരംഗത്തു പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി. സാധിച്ചെടുക്കാൻ വിഷമമെന്നു കരുതിയ പല കാര്യങ്ങളും നിഷ്പ്രയാസം നേടിയെടുക്കും. അകന്നിരുന്ന കുടുംബ ബന്ധങ്ങൾ അടുക്കും.ശത്രുക്കൾക്കു മേൽ വിജയം.
തിരുവോണം
ബന്ധുക്കളിൽ നിന്നുള്ള അനുഭവഗുണമുണ്ടാകും . ഗൃഹോപകരണങ്ങൾ വാങ്ങും. കുടുംബത്തിൽ നിലനിന്നിരുന്ന അസ്വസ്ഥതകൾ ശമിക്കും. പുതിയ ഭൂമി വാങ്ങുവാൻ തീരുമാനമെടുക്കും .
അവിട്ടം
ഉദ്യോഗാർഥികൾക്ക് അനുകൂല സമയം. താൽക്കാലിക ജോലി സ്ഥിരപ്പെടും. വ്യാപാര രംഗത്ത് വിജയം.ഔദ്യോഗികരംഗത്ത് നേട്ടം കൈവരിക്കും. സ്ഥലംമാറ്റം ആഗ്രഹിച്ചിരുന്നവർക്ക് അനുകൂല ഉത്തരവുകൾ ലഭിക്കും. ആരോഗ്യനില തൃപ്തികരമാകും.
ചതയം
ശത്രുക്കളുടെ വിരോധം ശമിക്കും . ദൂരയാത്രകൊണ്ട് ഗുണമുണ്ടാകും. പ്രണയസാഫല്യം. മനസിനിണങ്ങിയ ജീവിത പങ്കാളിയെ ലഭിക്കും. ആഡംബരവസ്തുക്കൾ , വിലപിടിപ്പുള്ള വസ്തുക്കൾ ഇവ സമ്മാനമായി ലഭിക്കും.
പൂരുരുട്ടാതി
സ്വദേശം വിട്ട് യാത്ര ചെയ്യേണ്ടിവരും. സ്വന്തം ബിസിനസിൽ മികച്ച നേട്ടം. അനാവശ്യ ഭീതികളിൽനിന്ന് മോചനം. വാഹനയാത്രകൾ കൂടുതലായി വേണ്ടിവരും. ഔദ്യോഗിക രംഗത്ത് ഉയർച്ച , സ്ഥലം മാറ്റം എന്നിവയ്ക്കു സാധ്യത. ബന്ധുക്കൾ വഴി കാര്യസാദ്ധ്യം . പുതിയ വസ്ത്രം ഉപഹാരമായി ലഭിക്കും ഗൃഹോപകരണങ്ങള്‍ മാറ്റി വാങ്ങുവാൻ സാധിക്കും.
ഉത്രട്ടാതി
കർമ്മ രംഗം പുഷ്ടിപ്പെടും. പൊതുപ്രവർത്തന വിജയം നേടും. കുടുംബത്തിൽ നിലനിന്നിരുന്ന കലുഷിതാന്തരീക്ഷം ശമിക്കും. വിദേശയാത്രയ്ക്കുള്ളു ശ്രമം വിജയിക്കും. ചിട്ടി, ഭാഗ്യക്കുറി എന്നിവയിൽ നിന്ന് നേട്ടം. പുണ്യസ്ഥല സന്ദര്‍ശനം നടത്തും. കുടുംബത്തിൽ ശാന്തതയുണ്ടാകും.
രേവതി
രോഗദുരിതങ്ങളിൽനിന്ന് മോചനം. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. സ്വന്തം പ്രയത്നം കൊണ്ട് തടസങ്ങൾ തരണം ചെയ്യും. ഭക്ഷണത്തിൽ താൽപര്യ മേറും. കഴിവുകൾക്ക് അംഗീകാരം ലഭിക്കും. വാസഗൃഹമാറ്റം ഉണ്ടകാനിടയുണ്ട്. അനീതിക്കെതിരെ പ്രവർത്തിക്കും. ഒന്നിലധികം മാർഗ്ഗങ്ങളിലൂടെ ധനാഗമം.
പ്രതികരിക്കാൻ ഇവിടെ എഴുതുക