ചെന്നൈ: ദൂരദര്ശന് സീരിയലുകളിലൂടെ പ്രശസ്തനായ സംവിധായകനും നടനുമായ മധു മോഹന്‍ അന്തരിച്ചെന്ന് വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ വാര്‍ത്ത വ്യാജമെന്ന് തെളിഞ്ഞിരിക്കുകയാണ്. രോഗബാധിതനായി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചെന്നായിരുന്നു പുറത്തു വന്ന വാര്‍ത്ത.
എന്നാല്‍ ഇപ്പോള്‍ ഈ വാര്‍ത്ത വ്യാജമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് മധുമോഹന്. മരണ വാര്‍ത്ത അറിഞ്ഞ് വിളിക്കുന്നവരോടെല്ലാം താരം നേരിട്ട് സംസാരിച്ചു.
യുട്യൂബില്‍ ആരോ പബ്ലിസിറ്റിക് വേണ്ടി വെറുതെ പ്രചരിപ്പിച്ചതാണ് തന്റെ മരണമെന്ന് താരം പറയുന്നു.
സ്വകാര്യ ചാനലുകള്‍ രംഗം കീഴടക്കും വരെ ദൂരദര്‍ശനില്‍ പതിവുകാരനായിരുന്നു അദ്ദേഹം.
വൈശാഖ സന്ധ്യകളിലൂടെയായിരുന്നു തുടക്കം. നിര്‍മാണം, തിരക്കഥ, സംഭാഷണം, സംവിധാനം, നായകവേഷം സീരിയലിന്റെ സര്‍വമേഖലയിലും അദ്ദേഹം കൈവച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക