വെഞ്ഞാറമൂട്: വിവാഹ അഭ്യർഥന നിരസിച്ചതിനെത്തുടർന്ന് പെൺകുട്ടിയെ അതിക്രൂരമായി വെട്ടി കൊലപ്പെടുത്തിയ കേസിലെ പ്രതിയായ യുവാവിനെ വീട്ടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.
ആറ്റിങ്ങൽ കെഎസ്ആർടിസി ബസ് സ്റ്റാന്റിനു സമീപത്ത് 2016 ജനുവരി 27ന് നടന്ന കൊലപാതക കേസിലെ പ്രതി വയ്യേറ്റ് ഷൈനി ഭവനിൽ ഷിജു(32)നെയാണ് ഇന്നലെ പുലർച്ചെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്നലെ പുലർച്ചെ 5ന് വീടിന്റെ ഒന്നാം നിലയിലേക്ക് പോയ യുവാവിനെ വൈകിയും കാണാത്തതിനെത്തുടർന്ന് വീട്ടുകാർ മുകളിലെത്തി അന്വേഷിക്കുമ്പോൾ അകത്തു നിന്നും മുറി പൂട്ടിയ നിലയിലായിരുന്നു.
തുടർന്ന് വാതിൽ പൊളിച്ചു അകത്തു കയറിയപ്പോൾ തൂങ്ങി നിൽക്കുന്നതാണ് കാണുന്നത്. ചെറിയ അനക്കം ഉണ്ടായിരുന്നതിനാൽ വീട്ടുകാർ ഉടൻ വെഞ്ഞാറമൂട് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക