സൗബിൻ ഷാഹിറിനെ നയകനാക്കി സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യ്ത ചിത്രമാണ് ‘ജിന്ന്’. ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിരിക്കുകയാണ് സിദ്ധാർത്ഥ് ഭരതൻ. ചിത്രം ഡിസംബർ 30 റിലീസ് ചെയ്യുമാണ് സിദ്ധാർത്ഥ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഒരു മനുഷ്യന്റെ താളം തെറ്റിയ മനസിന്റെ സഞ്ചാരമാണ് ചിത്രം വരച്ചു കാണിക്കുന്നത്. സൗബിനെ കൂടാതെ ശാന്തി ബാലചന്ദ്രൻ, ഷൈൻ ടോം ചാക്കോ, നിഷാന്ത് സാഗർ, സാബു മോൻ, ലിയോണ ലിഷോയ്, ഷറഫുദ്ദീൻ, കെപിഎസി ലളിത, ജഫാർ ഇടുക്കി തുടങ്ങിയവർ അഭിനയിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക