സിനിമയിലും പുറത്തുമുള്ളവരെ ഞെട്ടിച്ചാണ് നടൻ കൊച്ചുപ്രേമന്റെ അപ്രതീക്ഷിത വിയോഗവാർത്ത പുറത്തുവന്നത്. അഭിനയരംഗത്ത് സജീവമായിരിക്കെയാണ് പൊടുന്നനെയുള്ള മരണം.
മഴവില്‍ മനോരമയുടെ തന്നെ പണം തരും പടം എന്ന പരിപാടിയില്‍ കൊച്ചുപ്രേമനും ഭാര്യ ഗിരിജയും ഒന്നിച്ചെത്തിയിരുന്നു. പരിപാടിക്കിടെ ഇരുവരും പാട്ടുപാടി ചുവടുകള്‍ വയ്ക്കുകയും ചെയ്തിരുന്നു.
അവരുടെ ജീവിതത്തിലെ തന്നെ അപൂര്‍വ നിമിഷങ്ങളായിരുന്നു പണം തരും പടം ഫ്ലോറില്‍ നടന്നത്. ജീവിതത്തിലെ ആ സന്തോഷ നിമിഷങ്ങള്‍ വീണ്ടും വൈറലായിരിക്കുകയാണിപ്പോള്‍. സീരിയല്‍ താരമാണ് ഭാര്യ ഗിരിജയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക