പാലക്കാട്: അട്ടപ്പാടി ഷോളയൂരിൽ കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ഊത്തുക്കുഴി ഊരിലെ ലക്ഷ്മണൻ (45) ആണ് മരിച്ചത്. ശനിയാഴ്ച പുലർച്ചെ 5നാണ് സംഭവം.
വീടിനു പുറത്തിറങ്ങിയപ്പോഴാണ് കാട്ടാന ആക്രമിച്ചത്. അട്ടപ്പാടിയിൽ 4 മാസത്തിനിടെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്ന നാലാമത്തെയാളാണ് ലക്ഷ്മണൻ.
പ്രതികരിക്കാൻ ഇവിടെ എഴുതുക