അടുത്തിടെയാണ് രജനീകാന്ത് ചിത്രം ‘ബാബ’ വീണ്ടും തിയറ്ററുകളിൽ എത്തുന്നുവെന്ന വിവരം പുറത്തുവന്നത്. സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ 2002 ല്‍ പുറത്തെത്തിയ ചിത്രം ഡിജിറ്റല്‍ റീമാസ്റ്ററിംഗിനു ശേഷമാണ് തിയറ്ററുകളില്‍ എത്താന്‍ ഒരുങ്ങുന്നത്. രജനീകാന്തിന്റെ പിറന്നാളിനോട് അനുബന്ധിച്ചാകും ചിത്രത്തിന്റെ റിലീസ്. ഈ അവസരത്തിൽ ചിത്രത്തിന്റെ റീമാസ്റ്ററിംഗ് ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ.
രണ്ട് മിനിറ്റ് ദൈർഘ്യമുള്ള ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മണിക്കൂറുകൾക്കുള്ളിൽ ഒരു മില്ല്യണിലധികം ആളുകളാണ് കണ്ടിരിക്കുന്നത്. നടന്റെ മാസ് പെർഫോമൻസ് വീണ്ടും ബിഗ് സ്ക്രീനിൽ കാണാനാകുന്നതിന്റെ ആവേശത്തിലാണ് ആരാധകർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക