എപ്പോള്‍ വേണമെങ്കിലും ഹൃദയാഘാതം മനുഷ്യനെ തേടിവന്നേക്കാം. പരസഹായം ലഭിക്കാന്‍ സാധ്യതയില്ലാത്ത വിധം ഒരു പക്ഷേ ഒറ്റയ്ക്കായിരിക്കും.
ഈ സമയം പുനരുജ്ജീവനത്തിന് ഏകദേശം പത്ത് സെക്കന്റ് മാത്രമെ കിട്ടാന്‍ സാധ്യതയുള്ളൂ. ഒറ്റയ്ക്ക് എങ്ങനെ ഹൃദയാഘാതത്തെ നേരിടാമെന്നതിന് ചില വഴികളുണ്ട് .
സ്വയം ചെയ്യാന്‍ കഴിയുന്ന ഒരു കാര്യം തുടര്‍ച്ചയായി ശക്തമായി ചുമയ്ക്കുകയെന്നുളളതാണ്. ഓരോ ചുമയ്ക്ക് മുന്‍പും ദീര്‍ഘശ്വാസം എടുക്കണം. നെഞ്ചില്‍ നിന്ന് കഫം ഉണ്ടാവുന്ന തരത്തില്‍ ദീര്‍ഘവും ശക്തവുമായ രീതിയിലാകണം ദീര്ഘനിശ്വാസമെടുക്കേണ്ടത്.
ശ്വസനവും ചുമയും രണ്ട് സെക്കന്റ് ഇടവിട്ട് മുടങ്ങാതെ ഹൃദയം സാധാരണ നിലയില്‍ ഇടിക്കുന്നു എന്ന് തോന്നുന്നത് വരെ ചെയ്യുക.
ദീര്‍ഘശ്വസനം ശ്വാസകോശത്തിലേയ്ക്ക് ഓക്സിജന്‍ പ്രവഹിപ്പിക്കുകയും, ചുമ മൂലം ഹൃദയം അമരുകയും അത് വഴി രക്തചംക്രമണം നിലനിര്‍ത്തുകയും ചെയ്യുന്നു. ഹൃദയത്തിലെ ഈ സമ്മര്‍ദം അതിനെ പൂര്‍വസ്ഥിതി കൈവരിക്കാന്‍ സഹായിക്കും.
ഇങ്ങനെ ചെയ്യുന്നതിലൂടെ ഹൃദയാഘാതരോഗികള്ക്ക് ബോധം നഷ്ടമാകാതെ ആശുപത്രിയില്‍ എത്താൻ കഴിഞ്ഞേക്കും .
പ്രതികരിക്കാൻ ഇവിടെ എഴുതുക