ബീസ്റ്റിന് ശേഷം വിജയ് നായകനായി എത്തുന്ന ചിത്രമാണ് ‘വരിശ്’. ചിത്രം സംവിധാനം ചെയ്യുന്നത് വംശി പൈഡിപ്പള്ളിയാണ്. ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾക്ക് കാഴ്ചക്കാർ ഏറെയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ ഗാനം റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവർത്തകർ. തമൻ എസ് സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് സിമ്പു ആണ്. സിമ്പുവിന്റെ മാസ് പ്രകടനത്തോട് കൂടിയ ഗാനം നിമിഷ നേരം കൊണ്ട് പ്രേക്ഷകർ ഏറ്റെടുത്ത് കഴിഞ്ഞു. ചിത്രത്തിൽ സിമ്പു അഭിനയിക്കുന്നുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു.
നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിലെ ‘രഞ്ജിതമേ’എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തെന്നിന്ത്യന്‍ സിനിമയില്‍ സമീപകാലത്തെ ഒരു ലിറിക് വീഡിയോയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ഹിറ്റും വിജയ് ആലപിച്ച ഈ ഗാനം സ്വന്തമാക്കിയിരുന്നു. തമന് എസ് സംഗീതം നൽകിയ ഈ ഗാനം എഴുതിയത് വിവേക് ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക