ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നാലാം മുറ’. ബിജു മേനോൻ, ഗുരു സോമസുന്ദരം എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ രചന സൂരജ് വി ദേവ് ആണ് . ‘ലക്കി സ്റ്റാർ’ എന്ന സിനിമയ്ക്കു ശേഷം ദീപു അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നാലാം മുറ’. ദിവ്യ പിള്ള, ശാന്തി പ്രിയ, ഷീല എബ്രഹാം, സുരഭി സന്തോഷ്, ഷൈനി സാറ, പ്രശാന്ത് അലക്സാണ്ടർ എന്നിവരാണ് മറ്റുകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഇപ്പോൾ ഇതാ ‘നാലാം മുറ’യിലെ പുതിയ ഗാനം റിലീസ് ചെയ്തു. ‘ദിശ അറിയാതെ..’ എന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് കൈലാസ് ആണ്. ശ്രീജിത്ത് ഉണ്ണികൃഷ്ണൻ എഴുതിയ ഗാനം ആലപിച്ചിരിക്കുന്നത് കപിൽ കപിലൻ ആണ്. സിനിമയിലെ കഥാപാത്രങ്ങളുടെ മാനസിക സംഘർഷാവസ്ഥകൾ ആണ് ഗാനരംഗത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക