ജീത്തു ജോസഫും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് ‘റാം’. ഏറെ നാളുകളായി കാത്തിരിക്കുന്ന ചിത്രമാണ് ഇത്. കൊവിഡ് മൂലം ചിത്രത്തിന്റെ ചിത്രീകരണം ഇടയ്ക്ക് നിര്‍ത്തിവെച്ചിരുന്നു. ഇപ്പോൾ ഇതാ റാമിന്റെ വീണ്ടും ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ പുതിയ ഷെഡ്യൂള്‍ തുടങ്ങുകയാണ് എന്ന് അറിയിച്ചിരിക്കുകയാണ് ജീത്തു ജോസഫ്.
മൊറോക്കോയിലേക്ക് യാത്ര തിരിക്കുന്ന തന്റെയും മോഹൻലാലിന്റെയും ഫോട്ടോകള്‍ പങ്കുവെച്ചിരിക്കുകയാണ് ജീത്തു ജോസഫ്. മോഹൻലാലിന്റെ ‘റാം’ ഏതാണ്ട് 50 ശതമാനം പൂര്‍ത്തിയായി എന്ന് നേരത്തെ ജീത്തു ജോസഫ് അറിയിച്ചിരുന്നു. ചിത്രത്തിന്റെ വളരെ പ്രധാനപ്പെട്ട ചില ഭാഗങ്ങള്‍ ചിത്രീകരിക്കാനാണ് ഇപ്പോള്‍ മൊറോക്കയിലേക്ക് പോയിരിക്കുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക