നവാഗതനായ വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാളികപ്പുറം’. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്, രമേശ് പിഷാരടി, സമ്പത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിലാഷ് പിള്ളയുടേതാണ് രചന. സംവിധായകന് തന്നെ എഡിറ്റിംഗും നിര്‍വ്വഹിച്ചുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിഷ്ണു നാരായണന് ആണ്. ഷൂട്ടിംഗ് അടുത്തിടെ പൂർത്തിയാക്കിയിരുന്നു.
ഈ അവസരത്തിൽ ഉണ്ണി പങ്കുവച്ച ചിത്രത്തിന്റെ ഗ്ലിംപ്സ് വീഡിയോയാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
ബാലതാരത്തോടൊപ്പം കയ്യിൽ ടോർച്ചുമായി നിൽക്കുന്ന ഉണ്ണി മുകുന്ദനെയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. ചിത്രം ഉടൻ തിയറ്ററുകളിൽ എത്തുമെന്നും തനിക്ക് ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമാണ് ചിത്രത്തിലേതെന്നും ഉണ്ണി മുകുന്ദൻ വീഡിയോയ്ക്ക് ഒപ്പം കുറിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക