വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.
എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?
അശ്വതി നാളുകാര്‍ക്ക് സാഹചര്യങ്ങൾക്കനുസരിച്ച് സ്വയംപര്യാപ്തത ആർജിക്കും. ഭക്ഷണക്രമീകരണങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. ചെയ്യുന്ന പ്രവൃത്തികൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകും. അശ്വതി മുതല്‍ രേവതി വരെ നാളുകാര്‍ക്ക് ഈയാഴ്ച്ച എങ്ങനെയെന്ന് അറിയാം
അശ്വതി – സാഹചര്യങ്ങൾക്കനുസരിച്ച് സ്വയംപര്യാപ്തത ആർജിക്കും. ഭക്ഷണക്രമീകരണങ്ങളിലുള്ള അപാകതകളാൽ അസ്വാസ്ഥ്യമനുഭവപ്പെടും. ചെയ്യുന്ന പ്രവൃത്തികൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകും.
ഭരണി – സ്വപ്ന സാക്ഷാത്കാരത്താൽ ആത്മനിർവൃതിയുണ്ടാകും. മുൻകോപം നിയന്ത്രിക്കണം. ഔദ്യോഗികമായി ചുമതലകൾ വർധിക്കും. സംയുക്ത സംരംഭത്തിൽനിന്നും പിന്മാറി സ്വന്തമായ പ്രവർത്തന മേഖലകൾക്കു തുടക്കം കുറിക്കും.
കാർത്തിക – മാതാപിതാക്കളുടെ ആഗ്രഹങ്ങൾ സാധിപ്പിക്കും. ഭരണസംവിധാനത്തിലുള്ള അപാകതകൾ പരിഹരിക്കും. വ്യവസ്ഥകൾ പാലിക്കും.
രോഹിണി – കുടുംബത്തിൽ ആഹ്ലാദ അന്തരീക്ഷം സംജാതമാകും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമുണ്ടാകും. സ്വപ്ന സാക്ഷാത്ക്കാരത്താൽ ആത്മനിർവൃതിയുണ്ടാകും.
മകയിരം – പ്രവർത്തനങ്ങൾക്കു പ്രോത്സാഹനം ലഭിക്കും. വ്യാപാര വിപണന മേഖലകളിൽ പുരോഗതിയുണ്ടാകും. കലാ–കായിക മത്സരങ്ങളിൽ വിജയിക്കും.
തിരുവാതിര – തൊഴിൽ മേഖലയിൽ സാമ്പത്തികനേട്ടം കുറയും. ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്കും ഉപകാരപ്രദമാകും. കർക്കശബുദ്ധി ഒഴിവാക്കണം.
പുണർതം – രേഖകളില്ലാതെ ഒരു പണമിടപാടും അരുത്. സഹപ്രവർത്തകരുടെ സഹായ സഹകരണമുണ്ടാകും. അഭിപ്രായ സമന്വയത്തിന് അശ്രാന്ത പരിശ്രമം വേണ്ടിവരും.
പൂയം – കലാ–കായിക മത്സരങ്ങളിൽ വിജയിക്കും. തൊഴിൽ മേഖലകളിൽ സമ്മർദവും യാത്രാക്ലേശവും ഉണ്ടാകും. ആരോപണങ്ങളെ അതിജീവിക്കുവാൻ സാധിക്കും.
ആയില്യം – പഠിച്ച വിദ്യ പ്രയോഗിക്കുവാൻ അവസരമുണ്ടാകും. ചെയ്യുന്ന പ്രവൃത്തികൾ മറ്റുള്ളവർക്ക് ഉപകാരപ്രദമാകും. ഉദ്യോഗത്തിൽ ചുമതലകൾ വർധിക്കും.
മകം–ബാഹ്യപ്രേരണകളെ അതിജീവിക്കുവാൻ സാധിക്കും. അമിതമായ ആത്മവിശ്വാസം ഉപേക്ഷിക്കണം.
പൂരം – വാഗ്വാദങ്ങളിൽനിന്നും ഒഴിഞ്ഞു നിൽക്കണം. ഉപരിപഠനത്തിന് അനുസൃതമായ ഉദ്യോഗം ലഭിക്കും. വിജയസാധ്യതകളെ വിലയിരുത്തി പുതിയ പദ്ധതികൾക്കു രൂപകൽപന ചെയ്യും.
ഉത്രം – പൊതുപ്രവർത്തനങ്ങൾക്കു ജനപിന്തുണ ലഭിക്കും. തൊഴിൽമേഖലയിൽ സമ്മർദം വർധിക്കും. ചിരകാലാഭിലാഷ പ്രാപ്തിയായ വിദേശയാത്ര സഫലമാകും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും.
അത്തം – പ്രവർത്തന മേഖല വിപുലമാക്കുവാൻ വിദഗ്ധ നിർദേശം തേടും. ആചാരമര്യാദകൾ പാലിക്കുന്നതിൽ ആത്മാഭിമാനം തോന്നും.
ചിത്തിര – കലാ–കായിക മത്സരങ്ങളിൽ വിജയിക്കും. പൊതുപ്രവർത്തനങ്ങളിൽ ശോഭിക്കും. വ്യവസ്ഥകൾ പാലിക്കും. പദ്ധതി സമർപ്പണത്തിൽ ലക്ഷ്യപ്രാപ്തി നേടും.
ചോതി – സുഹൃത് സഹായത്താൽ പുതിയ വ്യാപാരത്തിനു തുടക്കം കുറിക്കും. ആശയങ്ങളും ആഗ്രഹങ്ങളും സഫലമാകും. ഭക്തിശ്രദ്ധാപുരസ്സരം ചെയ്യുന്ന പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തി നേടും.
വിശാഖം – തൊഴിൽപരമായ യാത്രകൾക്കും പ്രയത്നങ്ങൾക്കും ഫലം കുറയും. പണമിടപാടുകളിൽ വളരെ ശ്രദ്ധവേണം. സഹപ്രവർത്തകരെ സഹായിക്കുവാൻ സന്നദ്ധനാകും.
അനിഴം – അശ്രദ്ധകൊണ്ട് വീഴ്ചയ്ക്ക് സാധ്യതയുണ്ട്. വരവും ചെലവും തുല്യമായിരിക്കും. ഔദ്യോഗികമായി ദൂരയാത്ര വേണ്ടിവരും. അശ്രാന്ത പരിശ്രമത്താൽ ആത്മനിർവൃതി കൈവരും.
തൃക്കേട്ട – പ്രയത്നങ്ങൾക്കു പൂർണതയുണ്ടാകും. വിദേശയാത്ര സഫലമാകും. മഹദ് വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ തയാറാകും.
മൂലം – ആത്മാഭിമാനം സംരക്ഷിക്കുവാൻ വിട്ടുവീഴ്ചയ്ക്ക് തയാറാകും. വരവും ചെലവും തുല്യമായിരിക്കും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തും.
പൂരാടം – നിശ്ചയിച്ചുറപ്പിച്ച കാര്യങ്ങൾക്കു വ്യതിചലനം വന്നുചേരും. ശുഭാപ്തി വിശ്വാസത്താൽ പുതിയ ചുമതലകൾ ഏറ്റെടുക്കും. പക്വതയോടു കൂടിയുള്ള സമീപനം പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും.
ഉത്രാടം – ആഗ്രഹ സാഫല്യത്താൽ ആത്മനിർവൃതിയുണ്ടാകും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. യാത്രാക്ലേശം വർധിക്കും. കലാ–കായിക മത്സരങ്ങളിൽ വിജയിക്കും. ആസൂത്രിത പദ്ധതികളിൽ അനുകൂല വിജയം ഉണ്ടാകും.
തിരുവോണം – വരവും ചെലവും തുല്യമായിരിക്കും. വിദ്യാർത്ഥികൾക്ക് അനുകൂല അവസരങ്ങൾ വന്നുചേരും. ഭക്തിസാന്ദ്രമായ കുടുംബാന്തരീക്ഷം സംജാതമാകും.
അവിട്ടം – പ്രവർത്തനരംഗം മെച്ചപ്പെടും. കുടുംബത്തിൽ സമാധാന അന്തരീക്ഷം സംജാതമാകും. നല്ല കാര്യങ്ങൾക്കു ജനപിന്തുണ ലഭിക്കും. വ്യവസ്ഥകൾ പാലിക്കും.
ചതയം – ആരോഗ്യം തൃപ്തികരമായിരിക്കും. വിവരസാങ്കേതിക വിദ്യയിൽ പുതിയ കണ്ടെത്തലുകൾക്കു സാക്ഷിയാകും. സർവസ്വാതന്ത്ര്യത്തോടുകൂടി പുതിയ ഭരണസംവിധാനം ഏറ്റെടുക്കും.
പൂരുരുട്ടാതി – ബഹുവിധ കാര്യങ്ങൾ പ്രവർത്തന തലത്തിൽ കൊണ്ടുവരും. കൃത്യനിർവഹണത്തിൽ ലക്ഷ്യപ്രാപ്തി നേടും. വ്രതാനുഷ്ഠാനങ്ങൾ അനുവർത്തിക്കുവാൻ തയാറാകും.
ഉത്തൃട്ടാതി – ശുഭാപ്തിവിശ്വാസം വർധിക്കും. വ്യക്തിസ്വാതന്ത്ര്യം ആഗ്രഹ സാഫല്യത്തിനു വഴിയൊരുക്കും. ശാസ്ത്ര പരീക്ഷണ നിരീക്ഷണങ്ങളിൽ വിജയിക്കും.
രേവതി – വിജ്ഞാനപ്രദമായ ചർച്ചകൾ വിജയിക്കും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. യാഥാർഥ്യത്തെ അനുസരിക്കുവാൻ തയാറാകും. പുതിയ ഭരണസംവധാനം അവലംബിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക