‘എല്ലാ വസ്ത്രവും എനിക്ക് ഇടാന്‍ സാധിക്കില്ല, വല്ലാതെ തടി തോന്നിക്കും’ എങ്ങനെ പറയുന്നവര്‍ പലരുമുണ്ട്. പ്രത്യേകിച്ച് തടിച്ച ശീരമുള്ളവര്. തടി അധികം തോന്നാതിരിക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
തടി അധികം തോന്നാതിരിക്കുവാന്‍ ലൂസ് പാന്റ്സ് ഒഴിവാക്കുന്നതാണ് നല്ലത്. ലൂസ് പാന്റ്സ് ഉപയോഗിക്കുമ്പോള്‍ കാലിന് കൂടുതല്‍ തടി തോന്നിക്കും. അതിനാല്‍ ഇറുകി കിടക്കുന്ന ജീന്‍സ്, അല്ലെങ്കില്‍ പാന്റ്സ് എന്നിവ തടി തോന്നാതിരിക്കുവാന്‍ സഹായിക്കും. നല്ല കട്ടിയുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് ശരീരത്തിന് ഒന്നുംകൂടെ തടി തോന്നിക്കുന്നതിന് കാരണമാകുന്നു.
നല്ല ഇറുകിയ വസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ നല്ല ബോഡിഷേയ്പ്പും അതുപോലെ തടി കുറഞ്ഞ ഒരു ഫീലും ലഭിക്കുന്നതായിരിക്കും. ലൂസ് വസ്ത്രങ്ങള്‍ ധരിക്കുന്നതിലൂടെ കൂടുതല്‍ തടി ഉള്ളതായി തോന്നിക്കും. ശരീരം നല്ല ഷേയ്പ്പില് കിടക്കുന്നതിനും കാലുകളുടെ ഭംഗി എടുത്ത് കാണിക്കുന്നതിനും ഏറ്റവും നല്ലതാണ് പെന്‍സില്‍ സ്കേട്സ്. അതുകൊണ്ട് പുറത്തേയ്ക്ക് ഏതെങ്കിലും ഫംഗ്ഷന് പോകുമ്പോള്‍ ഇത്തരം സ്കേട്സ് തിരഞ്ഞെടുക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ സ്വാഭാവികമായ ഷേയ്പ്പ് ഭംഗിയില്‍ നിലനിര്‍ത്തുവാന്‍ സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക