കുഞ്ഞുങ്ങളുടെ നല്ല ആരോഗ്യത്തിന് മുലപ്പാല്‍ കൊടുക്കേണ്ടത് അത്യാവശ്യമാണ്. ഇത് കുട്ടികളുടെ വളര്‍ച്ചയ്ക്കും, ബുദ്ധി വികാസത്തിനും സഹായിക്കുന്നു. മാത്രമല്ല കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കുന്നത് അമ്മമാരുടെ ആരോഗ്യത്തിനും ഗുണം ചെയ്യുന്നു. എന്നാല്‍ മുലപ്പാലില്ലാത്ത പ്രശ്നം പല അമ്മമാരും നേരിടുന്നുണ്ട്. മുലപ്പാല്‍ വര്‍ദ്ധിപ്പിക്കാന്‍ അമ്മമാര്‍ കഴിക്കേണ്ട ഭക്ഷണങ്ങളുണ്ട്. ഗര്‍ഭ കാലത്തു തന്നെ ഇവ കഴിച്ചു തുടങ്ങാം
പച്ചക്കറികള്‍ ധാരാളം കഴിക്കുക. എന്നു പച്ചക്കറികള്‍ കഴിക്കുന്നതിലൂടെ ശരീരത്തിലേയ്ക്ക് ആവശ്യമായ പോഷകങ്ങള്‍ എത്തുകയും അതുവഴി മുലപ്പാല്‍ കൂട്ടുകയും ചെയ്യുന്നു. ഇലക്കറികള്‍ നന്നായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പ്രത്യേകിച്ച് പച്ചിലകള്‍. ചീര, മുരിങ്ങയില, എന്നിവ. എള്ള് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും അതേപോലെ എള്ളുണ്ട എന്നിവ ഉണ്ടാക്കി കഴിക്കുന്നതുമെല്ലാം മുലപ്പാല്‍ കൂട്ടുന്നതിന് സഹായിക്കുന്നു. ഇതില്‍ കാല്‍സ്യം, കോപ്പര്‍ എന്നിവയെല്ലാം അടങ്ങയിരിക്കുന്നതിനാല്‍ ആരോഗ്യത്തിനും നല്ലതാണ്. ഉലുവ വെള്ളം തിളപ്പിച്ച് കുടിക്കുന്നതും അതേപോലെ ഉലുവ കതുതിര്ത്ത് കഴിക്കുന്നതും ഭക്ഷണത്തില്‍ ചേര്‍ക്കുന്നതുമെല്ലാം മുലപ്പാല്‍ വര്‍ദ്ധിപ്പിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക