സംവിധായകൻ, നടൻ തുടങ്ങി എല്ലാ മേഖലകളിലും വിജയക്കൊടി പാറിക്കുകയാണ് മലയാളത്തിന്റെ സ്വന്തം ബേസിൽ ജോസഫ്. ഇപ്പോഴിതാ അന്താരാഷ്ട്ര പുരസ്കാര വേദിയിൽ നിന്നുള്ള താരത്തിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
മിന്നൽ മുരളിയാണ് ബേസിലിനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഏഷ്യൻ അക്കാദമി അവാർഡ് തിളക്കത്തിലാണ് ബേസിൽ. സിംഗപ്പൂരിൽ നടന്ന ഏഷ്യൻ അക്കാദമി അവാർഡ്സിൽ മികച്ച സംവിധായകനായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ് ബേസിൽ. ടൊവീനോ തോമസ് നായകനായി എത്തിയ മിന്നൽ മുരളി എന്ന സിനിമയുടെ സംവിധാനത്തിനാണ് ബേസിൽ അംഗീകാരം സ്വന്തമാക്കിയിരിക്കുന്നത്.
കൂന്തൾ റോസ്റ്റ് ഇത്ര വേഗത്തിൽ തയ്യാറാക്കാനാകുമോ? അതും ഇത്രേം രുചിയോടെ
16 രാജ്യങ്ങളിലെ സിനിമകളിൽ നിന്നാണ് മിന്നൽ മുരളിയും ബേസിലും ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ”2022 ലെ ഏഷ്യൻ അക്കാദമി അവാർഡ്സില്‍ മികച്ച സംവിധായകനായി പ്രഖ്യാപിക്കപ്പെട്ടതിൽ എനിക്ക് അതിയായ സന്തോഷവും അഭിമാനവും തോന്നുന്നു. മലയാള സിനിമാ വ്യവസായത്തിന്റെ ഭാഗമാകാനും ഈ വേദിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കാനും കഴിഞ്ഞതിൽ അതിലേറെ അഭിമാനമുണ്ട്.” ബേസിൽ കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക