മഞ്ഞുകാലമായാല്‍ പിന്നെ ചര്‍മ്മ പ്രശ്നങ്ങളും തുടങ്ങും. വരണ്ട ചര്‍മ്മമാണ് ഇതില്‍ ഏറ്റവും പ്രശ്നവും. ഇതിന് ക്രീമുകള്‍ വിപണിയില്‍ നിന്ന് കിട്ടുമെങ്കിലും, വീട്ടില്‍ തന്നെ ഉണ്ട് പരിഹാരങ്ങള്‍. ചില ഫേസ് പാക്കുകള്‍.
പഴം, തേന്‍, പാല്‍പ്പാട എന്നിവയാണ് ഉണ്ടെങ്കില്‍ നല്ല ഫേസ് പാക്ക് ഉണ്ടാക്കാന്‍ സാധിക്കും. പഴം ആന്റി ഓക്സിഡന്റുകളുടേയും വൈററമിനുകളുടേയും കലവറയാണ്. പാല്‍പ്പാട എടുക്കുക. ഇതില്‍ തേനും നല്ലതു പോലെ പഴുത്ത പഴവും ഉടച്ച് ചേര്‍ത്തിളക്കാം. പാളയന്കോടന് പഴമോ റോബസ്റ്റയോ ആണ് കൂടുതല്‍ നല്ലത്. ഇത് നല്ലൊരു മിശ്രിതമാക്കി മാറ്റിയ ശേഷം മുഖം കഴുകി തുടച്ച് ചെറിയ ഈര്‍പ്പത്തോടെ തന്നെ ഇടാം. ഉണങ്ങിയ ശേഷം കഴുകാം. വല്ലാതെ ഉണങ്ങാന്‍ കാത്തു നില്‍ക്കേണ്ടതുമില്ല. ഈ ഫേസ്പാക്ക് വരണ്ട ചര്‍മ്മത്തെ ഇല്ലാതാക്കുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക