മലയാളികളുടെ പ്രിയ നടൻ ജയറാമിന്റെ അൻപത്തി ഏഴാം ജന്മദിനമാണ് ഇന്ന് . നിരവധി പേരാണ് പ്രിയതാരത്തിന് ആശംസകളുമായി രംഗത്തെത്തുന്നത്. ഈ അവസരത്തിൽ മക്കളായ കാളിദാസും മാളവികയും പങ്കുവച്ച ആശംസ വാക്കുകൾ ശ്രദ്ധനേടുകയാണ്.
“എല്ലാ ഭൗതിക കാര്യങ്ങൾക്കും പുറമെ, വേറെ ചില കാര്യങ്ങൾക്ക് അപ്പയോട് നന്ദി പറയേണ്ടതുണ്ട്. ഹ്യൂമർ സെൻസ് ഞങ്ങളിലേക്കും എത്തിച്ചതിന്, പ്രകൃതിയെ സ്നേഹിക്കാൻ പഠിപ്പിച്ചതിന്, കരുണ, മനുഷ്യ സ്നേഹം, കഠിനാധ്വാനം എന്നിവ എന്താണെന്ന് മനസ്സിലാക്കി തന്നതിന്, ഈ ലോകത്ത് ഏറ്റവും സുരക്ഷിതമായി തോന്നിപ്പിക്കുന്നതിന്, എന്നെ വിശ്വസിക്കുന്നതിന്, എല്ലാറ്റിലും മേലെ നല്ലൊരു അച്ഛാനായതിന്. പിറന്നാൾ ആശംസകൾ അപ്പ” എന്നാണ് മാളവിക ഇൻസ്റ്റാഗ്രാമിൽ കുറിച്ചത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക