പിങ്ക് നിറത്തിലുള്ള ഭംഗിയുള്ള ചുണ്ടുകള്‍ ആഗ്രഹിക്കാത്തവരായി ആരാണ് ഉള്ളത്. ഇത്തരം ചുണ്ടുകള്‍ക്ക് വേണ്ടി പ്രത്യേക ക്യാറിങ് വേണം. ഇത്തരത്തില്‍ എക്സ്ഫോളിയേഷന്‍ ചുണ്ടുകളെ കൂടുതല്‍ മൃദുവാക്കുന്നു. വരണ്ടതും വിണ്ടു കീറിയതുമായ ചുണ്ടുകള്‍ക്ക് ഈ മാര്‍ഗം വളരെയധികം ഗുണം ചെയ്യും. ചില ലിപ്പ് സ്ക്രബുകള്‍ പരിചയപ്പെടാം
ഒരു ടീസ്പൂണ്‍ പഞ്ചസാരയും ഒരു ടീസ്പൂണ്‍ നാരങ്ങ നീരും എടുക്കുക. ഈ സ്ക്രബ് വൃത്താകൃതിയില്‍ കുറച്ച് മിനിറ്റ് ചുണ്ടില്‍ തേച്ച് പിടിപ്പിക്കുക. കാപ്പി പൊടി ഒരു മികച്ച എക്സ്ഫോളിയേറ്ററാണ്. ഒലീവ് ഓയിലിന്റെ മോയ്സ്ചറൈസിംഗ് ഗുണങ്ങള്‍ ചുണ്ടുകളെ പോഷിപ്പിക്കാനും മൃദുവാക്കാനും സഹായിക്കുന്നു.
ഒരു ടേബിള്‍ സ്പൂണ്‍ കാപ്പി ഒരു ടേബിള്‍ സ്പൂണ്‍ ഒലിവ് ഓയില്‍ എന്നിവ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം നിങ്ങളുടെ ചുണ്ടുകളില്‍ പുരട്ടി 2-3 മിനിറ്റ് എക്സ്ഫോളിയേറ്റ് ചെയ്യുക. ഒരു ടേബിള്‍സ്പൂണ്‍ തേനും പഞ്ചസാരയും മിക്സ് ചെയ്ത് ഈ മിശ്രിതം ചുണ്ടുകളില്‍ പുരട്ടുക. പഞ്ചസാര തരികള്‍ അലിയുന്നത് വരെ മിശ്രിതം മൃദുവായി തടവുക. തേന്‍ ചുണ്ടുകളെ മോയ്സ്ചറൈസ് ചെയ്യുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക