ബിഎംഡബ്ല്യു തങ്ങളുടെ പുതിയ മുൻനിര എസ്യുവിയായ ബിഎംഡബ്ല്യു എക്സ്എം ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചു. 2.60 കോടി രൂപയാണ് ഇതിന്റെ വില (എക്സ് ഷോറൂം). ഈ വർഷം സെപ്റ്റംബറിൽ വാഹനം പുറത്തിറക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.
1978-ൽ പുറത്തിറക്കിയ പ്രശസ്തമായ M1-ന് ശേഷം M ബ്രാൻഡിന് കീഴിലുള്ള രണ്ടാമത്തെ ഒറ്റപ്പെട്ട ഉൽപ്പന്നമാണ് ബിഎംഡബ്ല്യു എക്സ്എം . എം ബ്രാൻഡിൽ നിന്നുള്ള പ്ലഗ്-ഇൻ ഹൈബ്രിഡ് സാങ്കേതികവിദ്യയുമായി വരുന്ന ആദ്യ എസ്യുവി കൂടിയാണ് എക്സ്എം.
ഇരട്ട ടർബോചാർജ്ഡ് 4.4 ലിറ്റർ പെട്രോൾ എഞ്ചിനാണ് എക്സ്എമ്മിന് കരുത്ത് പകരുന്നത്. ഇത് 644 ബിഎച്ച്പി പരമാവധി കരുത്തും 800 എൻഎം പരമാവധി ടോർക്കും ഉൽപ്പാദിപ്പിക്കും. എഞ്ചിൻ 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ഘടിപ്പിച്ചിരിക്കുന്നു കൂടാതെ ഒരു പ്ലഗ്-ഇൻ ഹൈബ്രിഡ് സിസ്റ്റവും ലഭിക്കുന്നു.
ഇലക്ട്രിക് മോഡിൽ 88 കിലോമീറ്റർ വരെ ഓടിക്കാൻ കഴിയുമെന്നതാണ് ഈ കാറിന്റെ പ്രത്യേകത. 7.4 kW എസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് ബാറ്ററി ചാർജ് ചെയ്യാം.
250 കിലോമീറ്ററാണ് ബിഎംഡബ്ല്യു എക്സ്എമ്മിന്റെ ഉയർന്ന വേഗത. എം ഡ്രൈവർ പാക്കേജ് തിരഞ്ഞെടുക്കുകയാണെങ്കിൽ ഉയർന്ന വേഗത മണിക്കൂറിൽ 270 കി.മീ. വെറും 4.3 സെക്കന്റുകൾ കൊണ്ട് 0 മുതൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ ഈ കാറിന് കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക