വേദ ജ്യോതിഷത്തിൽ ആകെ 12 രാശിചിഹ്നങ്ങൾ വിവരിച്ചിട്ടുണ്ട്. എല്ലാ രാശിചിഹ്നങ്ങളും ഒരു ഗ്രഹത്താൽ ഭരിക്കുന്നു. ഗ്രഹങ്ങളുടെയും രാശികളുടെയും ചലനത്തെ അടിസ്ഥാനമാക്കിയാണ് ജാതകം കണക്കാക്കുന്നത്.
എല്ലാ രാശിചിഹ്നങ്ങൾക്കും അവരുടേതായ സവിശേഷതകളും സ്വഭാവ സവിശേഷതകളും ഉണ്ട്, അത് ഒരാളുടെ വ്യക്തിത്വത്തെ നിർവചിക്കുന്നു. നിങ്ങളുടെ ദിവസം വരാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് അറിഞ്ഞുകൊണ്ട് ആരംഭിച്ചാൽ അത് സഹായകരമാകില്ലേ?
അശ്വതി നാളുകാര്‍ക്ക് പ്രവൃത്തി മേഖലകളിൽ നിന്നും സാമ്പത്തികലാഭം വർധിക്കും. വാഗ്വാദങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണു നല്ലത്. ആഗ്രഹനിവൃത്തിക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും.
ഭരണി നാളുകാര്‍ മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ അത്യധ്വാനത്താൽ സാധ്യമാകും. ഔദ്യോഗികമായി സ്ഥാനക്കയറ്റവും ഉദ്ദേശിച്ച സ്ഥലത്തേക്കു സ്ഥാനമാറ്റവും ലഭിക്കും.
സംഘടനാ പ്രവർത്തനങ്ങൾക്കു സാരഥ്യസ്ഥാനം വഹിക്കുവാനിടവരും. അശ്വതി മുതല്‍ രേവതി വരെ നാളുകാര്‍ക്ക് ഈയാഴ്ച്ചത്തെ സമ്പൂര്‍ണ വാരഫലം അറിയാം
അശ്വതി – പ്രവൃത്തി മേഖലകളിൽ നിന്നും സാമ്പത്തികലാഭം വർധിക്കും. വാഗ്വാദങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുകയാണു നല്ലത്. ആഗ്രഹനിവൃത്തിക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും.
ഭരണി – മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ അത്യധ്വാനത്താൽ സാധ്യമാകും. ഔദ്യോഗികമായി സ്ഥാനക്കയറ്റവും ഉദ്ദേശിച്ച സ്ഥലത്തേക്കു സ്ഥാനമാറ്റവും ലഭിക്കും. സംഘടനാ പ്രവർത്തനങ്ങൾക്കു സാരഥ്യസ്ഥാനം വഹിക്കുവാനിടവരും.
കാർത്തിക – ഗൃഹനിർമാണം പൂർത്തീകരിക്കുവാൻ സഹോദരനു സാമ്പത്തിക സഹായം നൽകുവാനിടവരും. വിൽക്കുവാനുള്ള സാധ്യത കണക്കിലെടുത്ത് ഭൂമി വാങ്ങുവാനിടവരും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
രോഹിണി – സുഹൃത്തുക്കളുമായി നടത്തിവന്നിരുന്ന വ്യാപാരത്തിൽനിന്നും പിന്മാറി സ്വന്തമായ വ്യാപാരത്തിനു തുടക്കം കുറിക്കും. ഓർമശക്തിക്കുറവിനാൽ സാമ്പത്തികവിഭാഗത്തിൽ നിന്നും പിന്മാറും.
മകയിരം – ആശ്രയിച്ചുവരുന്ന ബന്ധുവിനു സാമ്പത്തിക സഹായം നൽകുവാനിടവരുമെങ്കിലും ആവശ്യമായ രേഖകൾ വാങ്ങുവാൻ മറക്കരുത്. ഔദ്യോഗികമായി ദൂരയാത്രകളും ചർച്ചകളും വേണ്ടിവരും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
തിരുവാതിര -പുതിയ വ്യാപാരത്തിനു തുടക്കം കുറിക്കും. ആധ്യാത്മികാത്മീയ പ്രവൃത്തികളാൽ മനസ്സമാധാനമുണ്ടാകും. പുതിയ വാഹനം വാങ്ങുവാനിടവരും. ഗുരുസ്ഥാനീയരെ ആദരിക്കുവാൻ സാഹചര്യം വന്നുചേരും.
പുണർതം – പൂർവീക തറവാട്ടിൽ ഒത്തുചേരുവാനുള്ള സാഹചര്യം വന്നുചേരും. ഗൃഹനിർമാണത്തിനു കരുതിവച്ച പണം ഭൂമി വാങ്ങുവാൻ വിനിയോഗിക്കും. മത്സര രംഗങ്ങളിലും സമ്മാന പദ്ധതികളിലും വിജയിക്കും.
പൂയം – സഹപാഠിയുടെ വിവാഹത്തിൽ പങ്കെടുക്കുവാനിടവരും. ഉപരിപഠനത്തിന് അനുസൃതമായ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. ആഗ്രഹനിവൃത്തിക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. ആരോഗ്യം തൃപ്തികരമായിരിക്കും.
ആയില്യം – ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ സജീവമായി പങ്കെടുക്കും. വർഷങ്ങൾക്ക് മുൻപു വാങ്ങിയ ഭൂമിയിൽ ഗൃഹസമുച്ചയം പണിയുവാൻ തീരുമാനിക്കും. മംഗളകർമങ്ങളിൽ കുടുംബസമേതം പങ്കെടുക്കുവാനും ഉന്നതരെ പരിചയപ്പെടുവാനും അവസരമുണ്ടാകും.
മകം – ആഗ്രഹ നിവൃത്തിക്ക് അശ്രാന്ത പരിശ്രമം വേണ്ടിവരും. ധർമപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കും പണം ചെലവാക്കും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
പൂരം – ഉപരിപഠനത്തിന് അനുസൃതമായ ഉദ്യോഗത്തിനു നിയമനാനുമതി ലഭിക്കും. ഗൃഹോപകരണങ്ങൾ മാറ്റിവാങ്ങുവാനിടവരും. വസ്തു, വാഹന ക്രയവിക്രയങ്ങളിൽ ലാഭവിഹിതം കുറയും. വിമർശനങ്ങളെ അതിജീവിക്കുവാനുള്ള ആത്മധൈര്യം ആർജിക്കും.
ഉത്രം – ഉപരിപഠനത്തിനു വിദേശത്ത് പ്രവേശനം ലഭിക്കും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വ്യാപാര വ്യവസായ വിപുലീകരണത്തിന്റെ ഭാഗമായി പുതിയ ഉദ്യോഗസ്ഥരെ നിയമിക്കും.
അത്തം – വിദഗ്ധോപദേശത്താലും പൊതുജനാവശ്യം തിരിച്ചറിഞ്ഞും പുതിയ വ്യാപാര വ്യവസായങ്ങൾക്ക് പണം മുടക്കുവാൻ തീരുമാനിക്കും. പരിസരവാസികളുടെ കുപ്രചരണത്താൽ മാറിതാമസിക്കുവാൻ തീരുമാനിക്കും.
ചിത്തിര – സന്താനങ്ങളുടെ നിർബന്ധത്താൽ പൂർവികസ്വത്ത് ഭാഗംവയ്ക്കുവാൻ തീരുമാനിക്കും. നറുക്കെടുപ്പിലും സമ്മാന പദ്ധതികളിലും വിജയിക്കും. പുതിയ വ്യാപാര വ്യവസായങ്ങൾ തുടങ്ങുന്നതിന് വിദഗ്ധോപദേശം സ്വീകരിക്കും.
ചോതി – പട്ടണത്തിലുളള ഗൃഹം വിൽപന ചെയ്ത് പൂർവിക തറവാട്ടിൽ താമസിക്കുവാൻ തീരുമാനിക്കും. സഹായസ്ഥാനത്തുള്ളവരിൽനിന്നും വിപരീത സ്വരങ്ങൾ കേൾക്കുവാനിടവരും. പുത്രന്റെ വിദ്യാഭ്യാസ കാര്യങ്ങൾ ആലോചിച്ച് മനോവിഷമമുണ്ടാകും.
വിശാഖം – വ്യാപാര വ്യവസായത്തിന്റെ വിപുലീകരണത്തിന്റെ ഭാഗമായി പുതിയ ജോലിക്കാരെ നിയമിക്കും. അവിചാരിത ചെലവുകൾ വർധിക്കും. ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സമാധാനവും ഉണ്ടാകും.
അനിഴം – ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കുവാനിടവരും. ആശ്രയിച്ചു വരുന്നവർക്കു സാമ്പത്തിക സഹായം നൽകുവാനിടവരും. വാഹനം മാറ്റിവാങ്ങുവാൻ തീരുമാനിക്കും. വാഗ്വാദങ്ങളിൽനിന്നും ഒഴിഞ്ഞുനിൽക്കുകയാണ് ഭാവിയിലേക്കു നല്ലത്.
തൃക്കേട്ട – വർഷങ്ങൾക്കു മുൻപു വാങ്ങിയ ഭൂമിയിൽ നിശ്ചിത വ്യവസ്ഥയിൽ ഗൃഹസമുച്ചയം പണിയുവാൻ ധാരണയാകും. പ്രവൃത്തിമണ്ഡലങ്ങളിൽ നിന്നും സാമ്പത്തികനേട്ടം വർധിക്കും.
മൂലം – ദാമ്പത്യസൗഖ്യവും കുടുംബത്തിൽ സമാധാനവും ബന്ധുസഹായവും ഉണ്ടാകും. ആഗ്രഹിച്ച ഭൂമി മോഹവില കൊടുത്ത് വാങ്ങുവാൻ സാധിക്കും. ആശയവിനിമയങ്ങളിൽ അപാകതകൾ ഉണ്ടാകാതെ സൂക്ഷിക്കണം.
പൂരാടം – ഭാഗത്തിൽ ലഭിച്ച പൂർവീക സ്വത്തിൽ ഗൃഹനിർമാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും. അനുചിത പ്രവൃത്തികളിൽ ഏർപ്പെട്ടിരിക്കുന്നവരുമായുള്ള ആത്മബന്ധത്തിൽ നിന്നും ഒഴിഞ്ഞുമാറുകയാണു നല്ലത്. മാതാവിന് അഭിവൃദ്ധിയുണ്ടാകും.
ഉത്രാടം – ആത്മാർഥ സുഹൃത്തിന് സാമ്പത്തിക സഹായം ചെയ്യുവാനിടവരും. വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. പുതിയ കരാറുജോലികളിൽ ഒപ്പുവയ്ക്കുവാനിടവരും. കൃത്യനിർവഹണത്തിൽ ലക്ഷ്യപ്രാപ്തി കൈവരിക്കും.
തിരുവോണം – അവധിയെടുത്ത് ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. ആഗ്രഹനിവൃത്തിക്ക് അശ്രാന്തപരിശ്രമം വേണ്ടിവരും. ആരോഗ്യം തൃപ്തികരമായിരിക്കും.
അവിട്ടം – വസ്തുനിഷ്ഠമായി പഠിച്ച് വിദഗ്ധോപദേശം തേടാതെ ഒരു പ്രവൃത്തിയിലും പണം മുടക്കരുത്. ഔദ്യോഗികമായി ദൂരയാത്രകളും ചർച്ചകളും വേണ്ടിവരും. ആധ്യാത്മികാത്മീയ പ്രവൃത്തികളാൽ മനസ്സമാധാനമുണ്ടാകും.
ചതയം – ബന്ധുസഹായത്താൽ ഉദ്ദേശിച്ച കാര്യങ്ങൾ സാധിക്കും. ആശ്രയിച്ചുവരുന്ന സുഹൃത്തിനു സാമ്പത്തിക സഹായം നൽകുവാനിടവരും.
പൂരുരുട്ടാതി – മനസ്സിലുദ്ദേശിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. പ്രവർത്തന മേഖലകളുടെ വിപുലീകരണത്തിനായി വിദഗ്ധ നിർദേശം തേടും. കുടുംബത്തിൽ സമാധാനവും ദാമ്പത്യസൗഖ്യവും ഉണ്ടാകും.
ഉതൃട്ടാതി – പുതിയ ഉദ്യോഗത്തിനു നിയമനാനുമതി ലഭിച്ചതിനാൽ നിലവിലെ ഉദ്യോഗത്തിൽ രാജിക്കത്ത് നൽകും. ഈശ്വരാരാധനകളാൽ മനസ്സമാധാനമുണ്ടാകും. ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ സജീവസാന്നിധ്യം വേണ്ടിവരും.
രേവതി – ഗുരുനാഥന്റെ ഉപദേശപ്രകാരം ഉദ്യോഗത്തോടൊപ്പം ഉപരിപഠനത്തിനു ചേരുവാൻ തീരുമാനിക്കും. പുതിയ കരാറുജോലിയിൽ ഒപ്പുവയ്ക്കുവാനിടവരും. വിശ്വസ്ത സേവനത്തിന് അംഗീകാരവും പ്രശസ്തിപത്രവും ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക