റിയാദ്: മദീന സന്ദർശനത്തിനെത്തിയ മലയാളി ഉംറ തീർഥാടകൻ കുഴഞ്ഞുവീണ് മരിച്ചു. കോട്ടയം തലയോലപ്പറമ്പ് താവളത്തിൽ അബ്ദുൽ കരീം (76) ആണ് മദീനയിലെ താമസ സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചത്.
ഈരാറ്റുപേട്ട ലബ്ബൈക്ക് ഉംറ ഗ്രൂപ്പിൽ കഴിഞ്ഞ ശനിയാഴ്ചയാണ് ഉംറക്കത്തിയത്. ഉംറ നിർവഹിച്ച ശേഷം ഞായറാഴ്ചയാണ് മദീനയിലെത്തിയത്.
തിങ്കളാഴ്ച രാവിലെ റൂമിൽ കുഴഞ്ഞ് വീണ് ഉടൻ തന്നെ മരണപ്പെടുകയായിരുന്നു. പെൺമക്കൾക്കും മരുമകൻ നജീബിനും ഒപ്പമാണ് ഉംറക്കെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക