പ്രസവ വേദനയില്‍ പുളഞ്ഞ സുമതിയെ ആശുപത്രിയിലെത്തിക്കാന്‍ അട്ടപ്പാടി കടുകുമണ്ണ ഊരുനിവാസികള്‍ വനത്തിലൂടെ തുണിമഞ്ചലുമായി മൂന്ന് കിലോമീറ്റര്‍ പാഞ്ഞത് വലിയ വാര്‍ത്തയായിരുന്നു. ഊരിലെ അവസ്ഥയറിഞ്ഞ സുരേഷ് ഗോപി ബിജെപി മുന്‍ വക്താവ് സന്ദീപ് വാരിയരെ സമ്മാനങ്ങള്‍ എത്തിക്കാന്‍ ചുമതലപ്പെടുത്തുകയായിരുന്നു.
കോട്ടത്തറ ആശുപത്രിയിലെത്തിയ സുമതിയെയും കുഞ്ഞിനെയും കണ്ട സംഘം തൊട്ടിലും സമ്മാനങ്ങളും സഹായധനവും നല്‍കിയാണ് യാത്ര പറഞ്ഞത്. സുരേഷ് ഗോപി വീഡിയോ കോളിലൂടെ അമ്മയെയും കുഞ്ഞിനെയും കണ്ടു സുഖവിവരങ്ങളും തിരക്കുകയും ചെയ്തു.
ഭക്ഷണം മോഷ്ടിച്ചതായി ആരോപിക്കപ്പെട്ട് ആള്‍ക്കൂട്ടം തല്ലികൊന്ന മധുവിന്റെ ജന്മ സ്ഥലമാണ് കടുകുമണ്ണ ഊര്. മധുവിന്റെ ചെറിയമ്മയുടെ മകനാണ് മുരുകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക