ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘കാക്കിപ്പട’. ക്രിസ്തുമസ് റിലീസായി ഡിസംബർ 23ന് തിയറ്ററുകളിൽ എത്തുന്ന ചിത്രത്തിൽ നിരഞ്ജ് മണിയൻപിള്ള രാജു, സുജിത്ത് ശങ്കർ, അപ്പാനി ശരത്ത്, ചന്തുനാഥ്, ആരാധ്യാ ആൻ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറായിൽ, വിനോദ് സാക്(രാഷസൻ ഫെയിം), സിനോജ് വർഗീസ്, കുട്ടി അഖിൽ, സൂര്യാ അനിൽ, പ്രദീപ്, ദീപു കരുണാകരൻ, ഷിബുലാബാൻ, മാലാ പാർവ്വതി എന്നിവരും കൂടാതെ നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
ഇപ്പോൾ ഇതാ ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തിരിക്കുകയാണ്. ഉണ്ണി മുകുന്ദൻ, അനൂപ് മേനോൻ, വിനീത് ശ്രീനിവാസൻ, ഹണി റോസ്, ജോണി ആന്റണി, ലിസ്റ്റിൻ സ്റ്റീഫൻ, തമിഴ് നടൻ കതിർ എന്നിവർ ചേർന്നാണ് ട്രെയിലർ റിലീസ് ചെയ്തത്. സമകാലിക പശ്ചാത്തലത്തിലാകും ചിത്രത്തിന്റെ കഥയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.
കേരള സമൂഹത്തെ ഞെട്ടിച്ച വാളയാറിലും ഇടുക്കിയിലുമൊക്കെ സംഭവിച്ചതു പോലെ പീഡനത്തിന് ഇരയാക്കപ്പെട്ട് കൊല ചെയ്യപ്പെട്ട ഒരു പെൺകുഞ്ഞിന് നീതി ലഭിക്കുമോ എന്ന ചോദ്യമാണ് ട്രെയിലർ പ്രേക്ഷകർക്ക് മുന്നിലേക്ക് വെയ്ക്കുന്നത്. എസ്.വി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് കാക്കിപ്പട നിർമ്മിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക