മസ്കത്ത്: പ്രവാസി മലയാളി യുവാവ് ഒമാനില്‍ ഹൃദയാഘാതം മൂലം മരിച്ചു. മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോയി .
തൃശൂര്‍ വല്ലച്ചിറ പാറക്കന് വീട്ടില്‍ ജോസഫിന്റെ മകന് പീറ്റര്‍ ജോസഫ് (30) ആണ് ഒമാനില്‍ മരിച്ചത്. വ്യാഴാഴ്ച രാത്രി ഒമാന്‍ എയര്‍ വിമാനത്തില്‍ മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടുപോയി.
ഹൃദയാഘാതത്തെ തുടര്‍ന്ന് ഒമാനിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ ബുധനാഴ്ച രാവിലെയാണ് പീറ്റര്‍ ജോസഫ് മരിച്ചത്. ഭാര്യ അനുപ ജോണിയും ബന്ധു സ്റ്റെലിന് തോമസും മൃതദേഹത്തെ അനുഗമിച്ചു. വെള്ളിയാഴ്ച വൈകുന്നേരം വല്ലച്ചിറ സെന്റ് തോമസ് പള്ളി സെമിത്തേരിയില്‍ നടക്കും.
അഞ്ച് വര്‍ഷമായി ഒമാനില്‍ ജോലി ചെയ്തുവരികയായിരുന്നു പീറ്റര്‍. ഭാര്യ അനുപ ജോണി ഒമാന്‍ ആരോഗ്യ മന്ത്രാലയത്തില്‍ ജീവനക്കാരിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക